• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ചാഞ്ചാട്ടം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

Gold Price Today| ചാഞ്ചാട്ടം തുടരുന്നു; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സ്വർണവില ഗ്രാമിന് 4710 രൂപയും പവന് 37,680 രൂപയുമായി

  • Share this:
തിരുവനന്തപുരം / ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price in Kerala) ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4710 രൂപയും പവന് 37,680 രൂപയുമായി. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.

മെയ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു. വെള്ളിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു.

ദേശീയതലത്തിലും ഇന്ന് സ്വർണവിലയിൽ കുറവുണ്ടായി. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,480 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,160 രൂപയുമാണ് വില. തിങ്കളാഴ്ച 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,690 രൂപയായിരുന്നപ്പോൾ 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,350 രൂപയായിരുന്നു വില.

Also Read- EPFO ഉടൻ പലിശ നൽകിയേക്കും; പിഎഫ് ബാലന്‍സ് എങ്ങനെ പരിശോധിക്കാം? വിശദാംശങ്ങള്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ നേരിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,050 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,629 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,500 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,500 രൂപയുമാണ് വില. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,810 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,500 രൂപയുമാണ്.

മെയ് മാസത്തിലെ സ്വർണവില, പവന്

മെയ് 1: 37,920
മെയ് 2: 37,760
മെയ് 3: 37,760
മെയ് 4: 37,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
മെയ് 5: 37,920
മെയ് 6: 37,680
മെയ് 7: 37,920
മെയ് 8: 37,920
മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
മെയ് 10: 37,680

Also Read- Fuel price | നിങ്ങളുടെ നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് എന്ത് വില? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
Published by:Rajesh V
First published: