• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today: സ്വർണവില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today: സ്വർണവില വീണ്ടും താഴേക്ക്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന്
    160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിന് 5150 രൂപയും പവന് 41,200 രൂപയുമായി. മൂന്നാഴ്ചയ്ക്കിടെ 1800 രൂപയോളമാണ് വില കുറഞ്ഞത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില.

    ഇന്നലെ സ്വർണവില പവന് 80 രൂപ കുറഞ്ഞ് 41,360 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു.

    Also Read- ദുബായിലേക്ക് ഹവാല; ജോയ് ആലുക്കാസിന്‍റെ 305 കോടിയിലേറെ രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

    ജനുവരി മാസത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി മാസത്തിൽ സ്വർണവില താഴേക്ക് പോകുന്നതാണ് കാണുന്നത്.

    2023 ഫെബ്രുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക

    ഫെബ്രുവരി 1: 42,200 (രാവിലെ); 42,400 (ഉച്ചയ്ക്ക്)
    ഫെബ്രുവരി 2: 42,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ഫെബ്രുവരി 3: 42,480
    ഫെബ്രുവരി 4: 41,920
    ഫെബ്രുവരി 5: 41,920
    ഫെബ്രുവരി 6: 42120
    ഫെബ്രുവരി 7: 42,200
    ഫെബ്രുവരി 8: 42,200
    ഫെബ്രുവരി 9: 42,320
    ഫെബ്രുവരി 10: 41,920
    ഫെബ്രുവരി 11: 42080
    ഫെബ്രുവരി 12: 42080
    ഫെബ്രുവരി 13: 42,000
    ഫെബ്രുവരി 14: 41,920
    ഫെബ്രുവരി 15: 41,920
    ഫെബ്രുവരി 16: 41,600
    ഫെബ്രുവരി 17: 41,440
    ഫെബ്രുവരി 18: 41,760
    ഫെബ്രുവരി 19: 41,760
    ഫെബ്രുവരി 20: 41,680
    ഫെബ്രുവരി 21: 41,600
    ഫെബ്രുവരി 22: 41,600
    ഫെബ്രുവരി 23: 41,440
    ഫെബ്രുവരി 24: 41,360
    ഫെബ്രുവരി 25: 41,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    Published by:Rajesh V
    First published: