നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|പവന് 200 രൂപ കുറഞ്ഞു; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില

    Gold Price Today|പവന് 200 രൂപ കുറഞ്ഞു; ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില

    ഇന്നലെ ഒരു പവന് 35880 രൂപയും ഗ്രാമിന് ഗ്രാമിന് 4485 രൂപയുമായിരുന്നു വില.

    Gold

    Gold

    • Share this:
      തിരുവനന്തപുരം: ഡിസംബർ (December)ആദ്യ ദിവസം സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) കുറവ്. ഒരു പവൻ സ്വർണത്തിന് ഇരുന്നൂറ് രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. 35,680 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4460 രൂപയായി.

      ഇന്നലെ ഒരു പവന് 35880 രൂപയും ഗ്രാമിന് ഗ്രാമിന് 4485 രൂപയുമായിരുന്നു വില. നവംബർ പതിനാറിനായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു ഒരു പവന് വില. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

      നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      നവംബർ 1- Rs. 35,760
      നവംബർ 2- Rs. 35,840
      നവംബർ 3- Rs. 35,640
      നവംബർ 4- Rs. 35,640
      നവംബർ 5- Rs. 35,760
      നവംബര്‍ 6-Rs. 36,080
      നവംബര്‍ 7-Rs. 36,080
      നവംബർ 8- Rs. 36,080
      നവംബർ 9- Rs. 36,000
      നവംബർ 10-Rs.36,160
      നവംബർ 10-Rs.36,160
      നവംബർ 11-Rs.36,720
      നവംബർ 12-Rs.36,720
      നവംബർ 13- Rs. 36,880
      നവംബർ 14- Rs. 36,880
      നവംബർ 15- Rs. 36,720
      നവംബർ 16- Rs. 36,920
      നവംബർ 17- Rs. 36,720
      നവംബർ 18- Rs. 36,800
      നവംബർ 19- Rs. 36,800
      നവംബർ 20- Rs. 36,600
      നവംബർ 21- Rs. 36,600
      നവംബർ 22- Rs. 36,600
      നവംബർ 23- Rs. 36,040
      നവംബർ 24- Rs. 35,760
      നവംബർ 25- Rs. 35,760
      നവംബർ 26- Rs. 36,120
      നവംബർ 27- Rs. 36,040
      നവംബർ 28- Rs. 36,040
      നവംബർ 29- Rs. 35,960
      നവംബർ 30- Rs. 35,880

      Also Read-Petrol Diesel Price| ഡിസംബർ ഒന്നിന് ഒരു ലിറ്റർ ഡീസലിന്റെ വില എത്ര?; ഇന്നത്തെ നിരക്കുകൾ അറിയാം

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680

      പാചക വാതകത്തിന് പൊള്ളും വില; വാണിജ്യ സിലിണ്ടറിന് 101 രൂപ വർധിപ്പിച്ചു

      സംസ്ഥാനത്ത് പാചക വാതകവിലയിൽ (LPG Price) വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് (LPG commercial cylinder) വില കുത്തനെ ഉയർത്തിയത്. 101 രൂപയാണ് സിലിണ്ടറിന് വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. ഡൽഹിയില്‍ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്ന് 2101 രൂപയും, ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു 2233 രൂപയായി. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങൾക്കു കൊടുക്കുന്ന പാചക വാതകത്തിന്റെ വിലയിൽ നിലവിൽ വർധന ഉണ്ടായിട്ടില്ല.

      നവംബർ ഒന്നിന് വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 266 രൂപ വർധിപ്പിച്ചിരുന്നു. നവംബറിലും ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നില്ല. ഒക്ടോബറിൽ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചിരുന്നു. ഒരു സിലിണ്ടറിന് 15 രൂപ എന്ന നിരക്കിലായിരുന്നു വില വര്‍ധനവ്.
      Published by:Naseeba TC
      First published: