• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

Gold Price Today| സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി

  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4670 രൂപയും പവന് 37,360 രൂപയുമായി. ബുധനാഴ്ച സ്വർണവില പവന് 200 രൂപ വർധിച്ചിരുന്നു. കേരളപ്പിറവി ദിനമായ ചൊവ്വാഴ്ച വില പവന് 480 രൂപ കുറഞ്ഞിരുന്നു.

അതേസമയം ദേശീയതലത്തിൽ നവംബർ 3 വ്യാഴാഴ്ച സ്വർണവിലയിൽ വർധനവുണ്ടായി. ഗുഡ്‌റിട്ടേൺസിൽ ലഭ്യമായ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നലെ 4655 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 4685 രൂപയും 24 കാരറ്റ് സ്വർണത്തിന് ഇന്ന് 5111 രൂപയുമാണ്. ഇന്നലെ 5,078 രൂപ.

രാജ്യത്തെ പ്രധാന നഗരങ്ങളിളെ ഇന്നത്തെ സ്വർണവില( 22 കാരറ്റ്, 24 കാരറ്റ് ക്രമത്തിൽ)

ചെന്നൈ ₹47,410 ₹51,720
മുംബൈ ₹46,850 ₹51,110
ഡൽഹി ₹47,000 ₹51,260
കൊൽക്കത്ത ₹46,850 ₹51,110
ബെംഗളൂരു ₹46,900 ₹51,160
ഹൈദരാബാദ് ₹47,850 ₹51,110
നാസിക്ക് ₹47,880 ₹51,140
പൂനെ ₹47,880 ₹51,140
വഡോദര ₹47,880 ₹51,140
അഹമ്മദാബാദ് ₹47,900 ₹51,160
ലക്‌നൗ ₹47,000 ₹51,260
ചണ്ഡീഗഡ് ₹47,000 ₹51,260
സൂറത്ത് ₹47,900 ₹51,160
വിശാഖപട്ടണം ₹46,850 ₹51,110
ഭുവനേശ്വർ ₹46,850 ₹51,110
മൈസൂർ ₹46,900 ₹51,160

Also Read- Byju’s App| ആപ്പിൽ നിന്ന് പിരിച്ചുവിട്ട ജീവനക്കാരോട് വൈകാരികമായി ക്ഷമ ചോദിച്ച് ബൈജു രവീന്ദ്രൻ

സംസ്ഥാനത്ത് ഒക്ടോബർ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്. ദീപാവലിക്ക് ശേഷം സ്വർണത്തിലുള്ള ആവശ്യകത കുറഞ്ഞത് വിലയിടിവിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

‌സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 2- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ
ഒക്ടോബർ 21- 37,000 രൂപ
ഒക്ടോബർ 22- 37,600 രൂപ
ഒക്ടോബർ 23- 37,600 രൂപ
ഒക്ടോബർ 24- 37,600 രൂപ
ഒക്ടോബർ 25- 37,480 രൂപ
ഒക്ടോബർ 26- 37,600 രൂപ
ഒക്ടോബർ 27- 37,680 രൂപ
ഒക്ടോബർ 28- 37,680 രൂപ
ഒക്ടോബർ 29- 37,400 രൂപ
ഒക്ടോബർ 30- 37,400 രൂപ
ഒക്ടോബർ 31- 37,280 രൂപ

സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ

Also Read- Drinik Malware | രാജ്യത്തെ 18 ബാങ്കുകള്‍ക്ക് ഭീഷണിയായ മാല്‍വെയര്‍; ഉപയോക്താക്കൾ അറിയാൻ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: