• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കുറഞ്ഞു; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില കുറഞ്ഞു; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4660 രൂപയും പവന് 37,280 രൂപയുമായി

Gold

Gold

  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4660 രൂപയും പവന് 37,280 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസം മാറ്റമില്ലാതെ നിന്നിരുന്ന വിലയിൽ ശനിയാഴ്ച പവന് 280 രൂപയുടെ കുറവുണ്ടായിരുന്നു. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 50,500 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,260 രൂപയുമാണ്. മുൻ ദിവസത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ 280 രൂപയുടെ വ്യത്യാസമാണ് വിലയിൽ കണ്ടത്. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.

ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,530 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,250 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 51,380 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,100 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,380 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,100 രൂപയുമാണ്.

സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 2- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ
ഒക്ടോബർ 21- 37,000 രൂപ
ഒക്ടോബർ 22- 37,600 രൂപ
ഒക്ടോബർ 23- 37,600 രൂപ
ഒക്ടോബർ 24- 37,600 രൂപ
ഒക്ടോബർ 25- 37,480 രൂപ
ഒക്ടോബർ 26- 37,600 രൂപ
ഒക്ടോബർ 27- 37680 രൂപ
ഒക്ടോബർ 28- 37680 രൂപ
ഒക്ടോബർ 29- 37,400 രൂപ
ഒക്ടോബർ 30- 37,400 രൂപ
ഒക്ടോബർ 31- 37,280 രൂപ

Also Read- അടുത്ത വർഷം ഇന്ത്യയിൽ വൻ ശമ്പള വർദ്ധനയുണ്ടാകും; ഏറ്റവും കുറവ് പാകിസ്ഥാനിലും ശ്രീലങ്കയിലും

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: