• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4635 രൂപയും പവന് 37,080 രൂപയുമായി

Gold

Gold

  • Share this:
തിരുവനന്തുപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4635 രൂപയും പവന് 37,080 രൂപയുമായി. നാല് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് ബുധനാഴ്ച സ്വർണവില വർധിച്ചിരുന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നലെ വർധിച്ചത്. ഗ്രാമിന് 4,655 രൂപയും പവന് 37,240 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ഗ്രാമിന് 4,645 രൂപയിലും പവന് 37,160 രൂപയിലുമാണ് നാല് ദിവസമായി വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഒക്ടോബർ 6 മുതൽ 9 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

അതേസമയം, ദീപാവലി അടുത്തതോടെ സ്വർണത്തിന്റെയും വെള്ളിയുടെയും വില വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്മോഡിറ്റി വിപണിയായ എം‌സി‌എക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 0.21 ശതമാനം ഉയർന്ന് 50, 302 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സിൽവർ ഫ്യൂച്ചറുകളും നേട്ടമുണ്ടാക്കി, 0.18 ശതമാനം ഉയർന്ന് 56,113 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ചില്ലറ വിപണിയിൽ, വിലയേറിയ മഞ്ഞ ലോഹത്തിന് 50,560 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 22 കാരറ്റ് ഇനം സ്വർണം 10 ഗ്രാമം 46,350 രൂപയ്ക്കാണ് വിൽക്കുന്നത്, ഒരു കിലോ വെള്ളിക്ക് 250 രൂപ കുറഞ്ഞ് 56,150 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Also Read- Steve Jobs | സ്റ്റീവ് ജോബ്സിൻെറ പഴയ കമ്പ്യൂട്ടർ ലേലത്തിന്; രണ്ട് കോടി രൂപയോളം ലഭിച്ചേക്കും

ന്യൂഡൽഹിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 50,730 രൂപയിലും 22 കാരറ്റ് മഞ്ഞലോഹത്തിന് നഗരത്തിൽ 46,500 രൂപയിലുമാണ് വിൽപന നടക്കുന്നത്. രാജ്യത്തെ മെട്രോ നഗരങ്ങളിൽ, ചെന്നൈയിലാണ് ഏറ്റവും വില കൂടിയത്, 24 കാരറ്റ്, 22 കാരറ്റ് ഇനങ്ങൾക്ക് 51,270 രൂപയും 47,000 രൂപയുമാണ് ഇന്നത്തെ വില. ബെംഗളൂരുവിൽ 24 കാരറ്റ് ഇനത്തിന് 50,620 രൂപയിലും 22 കാരറ്റിന് 46,400 രൂപയിലുമാണ് വില. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിൽ സ്വർണത്തിന് തുല്യമായ വില രേഖപ്പെടുത്തി. പത്ത് ഗ്രാം 22 കാരറ്റ്, 24 കാരറ്റ് ഇനത്തിലുള്ള സ്വർണം യഥാക്രമം 46,350 രൂപയ്ക്കും 50,560 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്.

സംസ്ഥാനത്ത് ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

ഒക്ടോബർ 1- 37,200 രൂപ
ഒക്ടോബർ 3- 37480 രൂപ
ഒക്ടോബർ 4- 37880 രൂപ
ഒക്ടോബർ 5- 38200 രൂപ
ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
ഒക്ടോബർ 10- 38,080 രൂപ
ഒക്ടോബർ 11-37,520 രൂപ
ഒക്ടോബർ 12- 37,320 രൂപ
ഒക്ടോബർ 13- 37,400 രൂപ
ഒക്ടോബർ 14- 37,400 രൂപ
ഒക്ടോബർ 15- 36,960 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞത്) ഒക്ടോബർ 15(ഉച്ചയ്ക്ക് ശേഷം)-37160
ഒക്ടോബർ 16- 37,160 രൂപ
ഒക്ടോബർ 17- 37,160 രൂപ
ഒക്ടോബർ 18- 37,160 രൂപ
ഒക്ടോബർ 19- 37,240 രൂപ
ഒക്ടോബർ 20- 37,080 രൂപ

Also Read- 'ഗുജറാത്തിനോട് എന്നും വൈകാരിക ബന്ധം'; എം എ യൂസഫലി; അഹമ്മദാബാദിൽ 3000 കോടിയുടെ ലുലു മാൾ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: