• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

Gold Price Today| ഏറിയും കുറഞ്ഞും സ്വർണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകൾ അറിയാം

ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4745 രൂപയും പവന് 37,960 രൂപയുമായി

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price in Kerala) ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ കൂടിയ സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4745 രൂപയും പവന് 37,960 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ കൂടിയിരുന്നു. ബുധനാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വർണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില. ചൊവ്വാഴ്ച്ച പവന് 38120 രൂപയും ഗ്രാമിന് 4765 രൂപയുമായിരുന്നു വില.

    ജൂൺ 20 ന് സ്വർണവില ഗ്രാമിന് 4775 രൂപയും പവന് 38,200 രൂപയുമായിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വർണവില. ജൂൺ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചായിരുന്നു ഈ വിലയിൽ എത്തിയത്. 15നായിരുന്നു ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത്. ഗ്രാമിന് 4715 രൂപയു൦ പവന് 37,720 രൂപയുമായിരുന്നു അന്നത്തെ വില. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളിൽ സ്വർണവില.

    Also Read- Woman Entrepreneur | പത്ത് വര്‍ഷം കൊണ്ട് സ്വന്തമാക്കിയത് 10 ജെറ്റ് വിമാനങ്ങള്‍; ബിസിനസില്‍ പറന്നുയർന്ന് യുവ സംരംഭക

    ഇന്ന് ദേശീയതലത്തിലും സ്വർണ വിലയിൽ കുറവുണ്ടായി. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 50,850 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 46,580 രൂപയുമാണ്. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,160 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 46,860 രൂപയുമായിരുന്നു. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 51,990 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,650 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും ഇതേ നിരക്കാണ്. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ തുടങ്ങിയ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ഓരോ ദിവസവും മാറിമറിയുന്നു.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക (പവന്) ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ
    ജൂൺ 15- 37,720 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 16- 38,040 രൂപ
    ജൂൺ 17- 38,200 രൂപ
    ജൂൺ 18- 38,120 രൂപ
    ജൂൺ 19- 38,120 രൂപ
    ജൂൺ 20- 38,200 രൂപ
    ജൂൺ 21- 38,120 രൂപ
    ജൂൺ 22- 37,960 രൂപ
    ജൂൺ 23- 38120 രൂപ
    ജൂൺ 24- 37,960 രൂപ
    Published by:Rajesh V
    First published: