നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold Price Today| സ്വർണവിലയിൽ നേരിയ കുറവ്; ഇന്നത്തെ നിരക്കുകൾ അറിയാം

  പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

  gold price today

  gold price today

  • Share this:
   ന്യൂഡൽഹി/ കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്. പവന് 36,720 രൂപയും ഗ്രാമിന് 4590 രൂപയുമാണ് ഇന്നത്തെ വില. ആറ് ദിവസത്തിനുശേഷം സ്വര്‍ണവില ഇന്നലെ വർധിച്ചിരുന്നു. പവന് 400 രൂപ വര്‍ധിച്ച് ഇന്നലെ 36,880 രൂപയായി. മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. മെയ് മാസം മാത്രം 1880 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. മെയ് ഒന്ന്, രണ്ട് തീയതികളിലായിരുന്നു ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,040 രൂപയായിരുന്നു.

   കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33,000-34,000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് വീണ്ടുമെത്തുന്നത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നതെന്നാണ് രാജ്യാന്തര വിപണിയിലെ ഔൺസ് വില കാണിക്കുന്നത്.

   Also Read- പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു; ഈ മാസം വില വർധിപ്പിച്ചത് 14 തവണ

   രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഇന്നലെ 1,900 ഡോളർ പിന്നിട്ടിരുന്നു. ഇന്ന് ഇത് 1898.26 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യത്തെപ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48820രൂപ വില രേഖപ്പെടുത്തുന്നു. വൈകാതെ തന്നെ വില 49,000 പിന്നിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

   ഡോളറിന്റെ തകർച്ചയാണ് സ്വര്‍ണത്തിന് ഗുണകരമായ പ്രധാന ഘടകം. കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. മറുഭാഗത്ത് രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബോണ്ട് വരുമാനവും. ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപകരുടെ അവസരാത്മക ചെലവ് കുറയും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർമത്തിൽ ആളുകൾ വിശ്വാസമർപ്പിക്കുന്നതാണ് കാണുന്നത്.

   രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ് സ്വർണം, 10 ഗ്രാം)

   ചെന്നൈ- 46,510
   മുംബൈ- 46,810
   ഡൽഹി- 47,110
   കൊൽക്കത്ത- 47,890
   ബെംഗളൂരു- 46,110
   ഹൈദരാബാദ്- 46,110
   പൂനെ- 46,810
   വഡോദര- 48,500
   അഹമ്മദാബാദ്- 48,500
   ജയ്പൂർ - 47,110
   ലഖ്‌നൗ- 47,110
   കോയമ്പത്തൂർ - 46,510
   മധുര- 46,510
   വിജയവാഡ- 46,110
   പാട്ന - 46,810
   നാഗ്പൂർ- 46,810
   ചണ്ഡിഗഡ് - 47,110
   സൂററ്റ് - 48,500
   ഭുവനേശ്വർ -46,110
   മംഗലാപുരം- 46,110
   വിശാഖപട്ടണം - 46,110
   നാസിക് - 46,810
   മൈസൂർ - 46,110

   ഗോള്‍ഡ് ബോണ്ട് 28 വരെ

   2021-22 സാമ്പത്തിക വര്‍ഷത്തിലെ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളെ (എസ്ജിബി) രണ്ടാം ഇഷ്യു മെയ് 24ന് ആരംഭിച്ചിട്ടുണ്ട്. മെയ് 28 ന് ഇത് അവസാനിക്കും. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന സ്വര്‍ണ നിക്ഷേപ പദ്ധതിയായ സ്‌കീമില്‍ ഇത്തവണ ഒരു ഗ്രാം സ്വര്‍ണത്തിന് 4842 രൂപയാണ് റിസര്‍വ് ബാങ്ക് ഇഷ്യു വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് 4792 രൂപയും.

   Key Words: gold price kerala, gold price today, Gold prices, gold price, gold price on may 27, gold price in kerala, gold rates in kerala, 1 pavan gold rate, 1 pavan gold rate today, know todays gold price
   Published by:Rajesh V
   First published:
   )}