• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകള്‍ അറിയാം

Gold Price Today| ഏറിയും കുറഞ്ഞും സ്വര്‍ണവില; ഇന്ന് വില കുറഞ്ഞു; പുതിയ നിരക്കുകള്‍ അറിയാം

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4760 രൂപയും പവന് 38,080 രൂപയുമായി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡല്‍ഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in Kerala) ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച വർധിച്ച സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4760 രൂപയും പവന് 38,080 രൂപയുമായി. തിങ്കളാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ഉയർന്നിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ‌ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂൺ മൂന്നിന് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 38,480 രൂപ. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. പവന് 38,000 രൂപ.

    Also Read- Kerala Lottery Results | വിന്‍ വിന്‍ W 671 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ദേശീയതലത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,110 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,820 രൂപയുമാണ് വില. ഇന്നലെ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 51,460 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 47,130 രൂപയുമായിരുന്നു.

    Also Read- NPS | വിരമിക്കലിന് ശേഷം 50,000 രൂപ പെൻഷൻ നേടണോ? നിക്ഷേപം നടത്തേണ്ടത് എവിടെ?

    കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടു. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 52,200 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,850 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും ഡൽഹിയിലെ സമാനമായ നിരക്കാണ്.

    ജൂണ്‍ മാസത്തെ സ്വര്‍ണവില (പവന്)

    ജൂൺ 1 - 38,000 രൂപ ( (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ

    Also Read- Fuel prices | പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ ഇതാ

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: