• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ചാഞ്ചാടി സ്വർണവില; സംസ്ഥാനത്ത് ഇന്ന് വില കുറഞ്ഞു

Gold Price Today| ചാഞ്ചാടി സ്വർണവില; സംസ്ഥാനത്ത് ഇന്ന് വില കുറഞ്ഞു

ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമാണ് ഇന്നത്തെ വില

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (gold price in Kerala) ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സ്വർണവില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായി. വ്യാഴാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 37,920 രൂപയും ഗ്രാമിന് 4740 രൂപയും. മെയ് ഒന്നിനും ഇതേ നിരക്കിലായിരുന്നു സ്വർണവില. ഈ മാസം ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മെയ് നാലിനായിരുന്നു. പവന് 37,600 രൂപയായിരുന്നു അന്നത്തെ വില.

    അതേസമയം, ദേശീയതലത്തിൽ സ്വർണവില വർധിച്ചു. 24 കാരറ്റ് പത്ത് ഗ്രാം സ്വർണത്തിന് 51,790 രൂപയും 22 കാരറ്റ് 10 ഗ്രാം സ്വർണത്തിന് 47,440 രൂപയുമാണ് ഇന്നത്തെ വില. 730 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,260 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,821 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ദേശീയ തലസ്ഥാനമായ ഡൽഹിയിലും കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 51,700 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,400 രൂപയുമാണ്.

    കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മഞ്ഞ ലോഹത്തിന് 51 രൂപയുടെ (0.10 %)നേരിയ വർധനയ്ക്ക് സാക്ഷ്യം വഹിക്കുമ്പോൾ, സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 50,966 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വെള്ളി MCX-ൽ കിലോയ്ക്ക് 62,280 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. കഴിഞ്ഞ ദിവസത്തേക്കാൾ 59 രൂപയുടെ (0.09 ശതമാനം) കുറവാണുണ്ടായത്.

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37,920 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    മെയ് 5: 37,920 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 6: 37,680

    Also Read- RBI | റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റ്‌ ഉയർത്തി ആർബിഐ; ഭവനവായ്പ എടുക്കുന്നവരെ ബാധിക്കുന്നത് എങ്ങനെ?

    സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ സുപ്രധാന ഘടകങ്ങൾ കാരണം, സ്വർണ്ണത്തിന്റെ നിരക്ക് ഓരോ ദിവസവും ചാഞ്ചാടുന്നു.

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: