• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ഇന്നലെ പവന് 320 രൂപ കൂടിയപ്പോൾ ഇന്ന് 280 രൂപ കുറഞ്ഞു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ഇന്ന് കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4760 രൂപയും പവന് 38,080 രൂപയുമായി.

    തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതിരുന്ന സ്വർണവില ചൊവ്വാഴ്ച ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. പവന് 320 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. ഒരു പവന് ഇന്നലത്തെ വില 38,360 രൂപയും ഗ്രാമിന് 4795 രൂപയുമായിരുന്നു.

    ശനിയാഴ്ച രാവിലെ 37800 രൂപയായിരുന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം 240 രൂപ കൂടി 38,040 രൂപയിലെത്തിയിരുന്നു. വ്യാഴാഴ്ചയും സ്വർണവില രണ്ടു തവണ വർധിച്ചിരുന്നു. വ്യാഴാഴ്ച്ച രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർധിച്ച് 38,000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38,200 രൂപയായി.

    ദേശീയതലത്തിലും സ്വർണവിലയിൽ ഇന്ന് നേരിയ വര്‍ധനവുണ്ടായി. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10 രൂപ കൂടി 47,960 രൂപയായി. പത്ത് ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും 10 രൂപ കൂടി 51,320 രൂപയായി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 1792.54 ഡോളറായി.

    രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലെ സ്വർണവില ഇങ്ങനെ (പത്ത് ഗ്രാം, 22 കാരറ്റ് സ്വർണം)

    ചെന്നൈ: Rs 48,810

    മുംബൈ : Rs 47,960

    ഡൽഹി : Rs 48,110

    കൊൽക്കത്ത : Rs 47,960

    ബെംഗളൂരു : Rs 48,010

    ഹൈദരാബാദ് : Rs 47,960

    അഹമ്മദാബാദ്: Rs 48,010

    ജയ്പൂർ : Rs 48,110

    ലഖ്നൗ : Rs 48,110

    പട്ന : Rs 47,990

    ചണ്ഡിഗഢ് : Rs 48,110

    ഭുവനേശ്വർ : Rs 47,960

    സംസ്ഥാനത്തെ ഈ മാസത്തെ സ്വർണവില (പവന്)

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 10- 38,080 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: