• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

Gold Price Today| സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. മഞ്ഞലോഹത്തിന്റെ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4580 രൂപയും പവന് 36,640 രൂപയുമായി. ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ മാറ്റമില്ലാതെ തുടർന്ന സ്വർ‌ണവില ഉച്ചയ്ക്ക് ശേഷം പവന് 160 രൂപ വർധിച്ചിരുന്നു. ഞായറാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായില്ല. ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയും കുറഞ്ഞു. വെള്ളിയാഴ്ച പവന് 400 രൂപ കൂടി വില 37,200 രൂപയിലെത്തിയിരുന്നു.

    സെപ്റ്റംബർ ആറിന് സ്വർണവില 37,520 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍ എത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വർണവിലയിൽ ഇടിവുണ്ടായി. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്.

    Also Read- അടുത്ത മാസം 21 ദിവസം ബാങ്കുകള്‍ക്ക് അവധി; ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍

    അതേസമയം ദേശീയതലത്തിൽ സ്വർണവില മാറ്റമില്ലാതെ തുടരുകാണ്. ചൊവ്വാഴ്ചത്തെ കണക്കനുസരിച്ച് 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 49,590 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 45,420 രൂപയുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകൾ കണ്ടു. ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ്.

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 50,350 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,150 രൂപയുമാണ്. കൊൽക്കത്തയിലും മുംബൈയിലും 24 കാരറ്റിന് (10 ഗ്രാം) 50,200 രൂപയും 22 കാരറ്റിന് (10 ഗ്രാം) 46,000 രൂപയുമാണ് വില.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)

    സെപ്റ്റംബർ 1- 37, 200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ
    സെപ്റ്റംബർ 3- 37,320 രൂപ
    സെപ്റ്റംബർ 4- 37,320 രൂപ
    സെപ്റ്റംബർ 5- 37,400 രൂപ
    സെപ്റ്റംബർ 6- 37,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    സെപ്റ്റംബർ 7- 37,120 രൂപ
    സെപ്റ്റംബർ 8- 37,320 രൂപ
    സെപ്റ്റംബർ 9- 37,400 രൂപ
    സെപ്റ്റംബർ 10- 37,400 രൂപ
    സെപ്റ്റംബർ 11- 37,400 രൂപ
    സെപ്റ്റംബർ 12- 37,400 രൂപ
    സെപ്റ്റംബർ 13- 37,400 രൂപ
    സെപ്റ്റംബർ 14- 37,120 രൂപ
    സെപ്റ്റംബർ 15- 36,960 രൂപ
    സെപ്റ്റംബർ 16- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 17- 36,760 രൂപ
    സെപ്റ്റംബർ 18- 36760 രൂപ
    സെപ്റ്റംബർ 19- 36,680 രൂപ
    സെപ്റ്റംബർ 20- 36,760 രൂപ
    സെപ്റ്റംബർ 21- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    സെപ്റ്റംബർ 22- 36,800 രൂപ
    സെപ്റ്റംബർ 23- 37,200 രൂപ
    സെപ്റ്റംബർ 24- 36,800 രൂപ
    സെപ്റ്റംബർ 25- 36,800 രൂപ
    സെപ്റ്റംബർ 26- 36,800 രൂപ
    സെപ്റ്റംബർ 27- 36,640 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    Published by:Rajesh V
    First published: