• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ അറിയാം

ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായി

  • Share this:
    തിരുവനന്തപുരം: തുടർച്ചയായി രണ്ട് ദിവസം മാറ്റമില്ലാതെ നിന്ന ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in kerala) കുറഞ്ഞു. ഗ്രാമിന് 55 രൂപയും പവന് 440 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4845 രൂപയും പവന് 38,760 രൂപയുമായി. ഒരു പവന് 39,200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു ഏപ്രിൽ 23 മുതലുള്ള വില.

    Also Read- Palm Oil | ഇന്തോനേഷ്യയിലെ പാം ഓയിൽ കയറ്റുമതി നിരോധനം; ഇന്ത്യയിൽ വില ഉയരുന്ന വസ്തുക്കൾ ഇവ

    ദേശീയതലത്തിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 53,590 രൂപയും 22 കാരറ്റിന് (10 ഗ്രാം) 49,120 രൂപയുമാണ് ഇന്നത്തെ സ്വർണ വില. ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,990 രൂപയുമാണ് വില. മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 53,440 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,990 രൂപയുമാണ്.

    Also Read- WinWin W 665 Kerala Lottery Results | വിന്‍ വിന്‍ W 665 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440
    ഏപ്രിൽ 22: 39,440
    ഏപ്രിൽ 23: 39,200
    ഏപ്രിൽ 24: 39,200
    ഏപ്രിൽ 25: 39,200
    ഏപ്രിൽ 26: 38,760

    Also Read- Fuel Price | മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍; ഇന്നത്തെ ഇന്ധനവില

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: