• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഇന്ന് കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today| സ്വർണവില ഇന്ന് കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്

Gold

Gold

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് രണ്ടുദിവസം മാറ്റമില്ലാതെ തുടർന്നശേഷം ഇന്ന് സ്വർണവില (Gold price) കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് വില താഴ്ന്നത്. ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാമിന് 4740 രൂപയും പവന് 37,920 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസവും പവന് 38,680 രൂപയായിരുന്നു പവന്.

    ദേശീയതലത്തിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ്ണത്തിന്റെ വില 52,760 രൂപയാണ്. ഇന്നലത്തെ വിലയായ 62,000 രൂപയിൽ നിന്ന് 500 രൂപ കുറഞ്ഞ് ഒരു കിലോ വെള്ളിക്ക് 61,500 രൂപയായി.
    മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം, സ്വർണ്ണത്തിന്റെ മൂല്യം ദിവസവും മാറുന്നു.

    ജൂൺ 14 ചൊവ്വാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള സ്വർണ്ണ വിലകൾ ഇതാ:

    ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, മുംബൈ, കൊൽക്കത്ത, ന്യൂഡൽഹി എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണം 48,360 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേ അളവിലുള്ള സ്വർണം 48,430 രൂപയ്ക്കാണ് ചെന്നൈയിൽ വിൽക്കുന്നത്.

    24 കാരറ്റ് സ്വർണ്ണത്തിന്റെ വില നോക്കുമ്പോൾ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ 10 ഗ്രാമിന് 52,760 രൂപയാണ്. ചെന്നൈയിൽ 52,830 രൂപയാണ് വില.

    Also Read- Petrol, Diesel price | എക്സൈസ് തീരുവ കുറച്ചിട്ട് 24 ദിനങ്ങൾ; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ

    പൂനെയിലും ജയ്പൂരിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 48,410 രൂപയും 48,510 രൂപയുമാണ്. 24 കാരറ്റ് സ്വർണത്തിന് പൂനെയിൽ 52,810 രൂപയും ജയ്പൂരിൽ 52,910 രൂപയുമാണ് വില.

    കേരളം, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണം 48,360 രൂപയ്ക്കാണ് വിൽക്കുന്നത്. വിശാഖപട്ടണം, മൈസൂർ, ഭുവനേശ്വർ എന്നിവിടങ്ങളിലും 22 കാരറ്റ് സ്വർണത്തിന് ഇതേ വിലയാണ്. പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 52,760 രൂപയാണ് വില.

    സൂറത്തിലും നാഗ്പൂരിലും 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 48,390 രൂപയും 48,410 രൂപയുമാണ് വില. അതേ അളവിലുള്ള 24 കാരറ്റ് സ്വർണത്തിന് 52,790 രൂപയ്ക്കും നാഗ്പൂരിൽ 52,810 രൂപയ്ക്കുമാണ് വിൽക്കുന്നത്.

    പട്‌നയിലും അഹമ്മദാബാദിലും 10 ഗ്രാം 22 കാരറ്റ് സ്വർണം 48,410 രൂപയിലും 48,390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണത്തിന് പട്‌നയിൽ 52,810 രൂപയും അഹമ്മദാബാദിൽ 52,790 രൂപയുമാണ്.

    മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) സ്വർമ ഫ്യൂച്ചറുകൾ 0.43 ശതമാനം കുറഞ്ഞ് വില 50,445.00 രൂപയായി. സിൽവർ ഫ്യൂച്ചറുകളും 0.74 ശതമാനം ഇടിഞ്ഞ് 59,867.00 രൂപയിലെത്തി. ആഗോളവിപണയിലും സ്വർണവില കുറഞ്ഞു. നാലാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രാജ്യാന്തര വിപണിയിൽ മഞ്ഞലോഹത്തിന്. ഒരു ഔൺസിന് 1825.97 ഡോളറാണ് വില.

    ജൂൺ മാസത്തിലെ സംസ്ഥാനത്തെ സ്വർണ വിലവിവര പട്ടിക ചുവടെ:

    ജൂൺ 1 - 38,000 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 - 38,080 രൂപ
    ജൂൺ 3 - 38,480 രൂപ
    ജൂൺ 4 - 38,200 രൂപ
    ജൂൺ 5 - 38,200 രൂപ
    ജൂൺ 6 - 38,280 രൂപ
    ജൂൺ 7 - 38,080 രൂപ
    ജൂൺ 8 - 38,160 രൂപ
    ജൂൺ 9 - 38,360 രൂപ
    ജൂൺ 10 - 38,200 രൂപ
    ജൂൺ 11 - 38,680 രൂപ
    ജൂൺ 12 - 38,680 രൂപ
    ജൂൺ 13 - 38,680 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    ജൂണ്‍ 14- 37,920 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    Published by:Rajesh V
    First published: