• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ചിങ്ങം പിറന്നപ്പോൾ സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| ചിങ്ങം പിറന്നപ്പോൾ സ്വർണവില താഴേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4790 രൂപയും പവന് 38,320 രൂപയുമായി

Gold

Gold

  • Last Updated :
  • Share this:
    ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് ചിങ്ങം ഒന്നിന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4790 രൂപയും പവന് 38,320 രൂപയുമായി. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞിരുന്നു. പവന് 120 രൂപയാണ് ഇന്നലെ കുറഞ്ഞത്. തിങ്കൾ, ഞായർ, ശനി ദിവസങ്ങളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 38,520 രൂപ. ഈ മാസം ഒന്നിനായിരുന്നു ഓഗസ്റ്റിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില എത്തിയത്. പവന് 37,680 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.

    ഇന്ന് ദേശീയതലത്തിലും 24 കാരറ്റ്, 22 കാരറ്റ് സ്വർ‌ണവിലയിൽ കുറവുണ്ടായി. 24 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 52,060 രൂപയും 22 കാരറ്റ് സ്വർണ്ണത്തിന് (10 ഗ്രാം) 47,690 രൂപയുമാണ് വില. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ വിവിധ മെട്രോ നഗരങ്ങളിൽ സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുകളുണ്ടായി. ചെന്നൈയിൽ 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് ഇന്നത്തെ സ്വർണ വില.

    Also Read- Realme 9i 5G ഫോണുകള്‍ ഇന്ത്യയില്‍ ഉടനെത്തും; സവിശേഷതകളും വിലയും അറിയാം

    ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 52,530 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,150 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 52,360 രൂപയും 22 കാരറ്റിന് (10 ഗ്രാം) 48,000 രൂപയുമാണ് വില. അതേസമയം, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,360 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 48,000 രൂപയുമാണ്.

    ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ

    Also Read- Google | പ്രകടനം മെച്ചപ്പെട്ടില്ലെങ്കിൽ ജീവനക്കാരെ പിരിച്ചു വിടുമെന്ന സൂചനയുമായി ​ഗൂ​ഗിൾ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Rajesh V
    First published: