• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില ഇന്നും താഴേക്ക്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില ഇന്നും താഴേക്ക്; ഏറ്റവും പുതിയ നിരക്കുകൾ അറിയാം

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയും പവന് 38,600 രൂപയുമായി

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4825 രൂപയും പവന് 38,600 രൂപയുമായി. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നശേഷം ചൊവ്വാഴ്ച പവന് 120 രൂപ കുറഞ്ഞിരുന്നു.

17, 18 തീയതികളിൽ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു. 39,000 രൂപയായിരുന്നു ഈ ദിവസങ്ങളിൽ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില. നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില. നവംബര്‍ 1 ന് 37,280 എന്ന നിലയില്‍ ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38,560 രൂപ
നവംബർ 15- 38,240 രൂപ
നവംബർ 16- 38,400 രൂപ
നവംബർ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 18- 39,000 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 19- 38,880 രൂപ
നവംബര്‍ 20- 38,880 രൂപ
നവംബർ 21- 38,880 രൂപ
നവംബർ 22- 38,680 രൂപ
നവംബർ 23- 38,600 രൂപ

Also Read- Kerala Lottery Result | സ്ത്രീശക്തി SS-340 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇ ടി എഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Rajesh V
First published: