നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ്; ഇന്നത്തെ നിരക്കുകൾ അറിയാം

    ഇന്നത്തെ സ്വര്‍ണ്ണവില

    gold Price

    gold Price

    • Share this:
      സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വര്‍ണ്ണം പവന് 72 രൂപ കൂടി 35,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 9 രൂപയുടെ വർധനവാണുണ്ടായത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4470 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണ്ണം പവന് 80 രൂപ കൂടിയിട്ടുണ്ട്. ഒരു പവന് 39016 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപ കൂടി 4877 രൂപയും.

      മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോൾ. വെള്ളിയാഴ്ച പവന് 35,600 രൂപയും ഗ്രാമിന് 4450 രൂപയുമായിരുന്നു നിരക്ക്. മെയ് മാസത്തിൽ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വില പവന് 35,040 രൂപയാണ്. മെയ് ഒന്നാം തീയതിയായിരുന്നു ഇത്.

      ഈ മാസം ഇതുവരെ പവന് 640 രൂപയാണ് കൂടിയത്. ഏപ്രിൽ മാസത്തിൽ 1720 രൂപ പവന് വില കൂടിയിരുന്നു. എന്നാൽ, മാര്‍ച്ചില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും പവന് വില കുറഞ്ഞിരുന്നു. ഏപ്രിലിൽ സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1).

      Also Read-JIO | ജിയോയ്ക്ക് ഇനി വേഗത കൂടും; കേരളത്തിൽ 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു

      സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണ വിലയിൽ പതിനഞ്ചു ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

      ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.
      Published by:Asha Sulfiker
      First published:
      )}