HOME » NEWS » Money » GOLD PRICE FLUCTUATIONS CONTINUES GOLD PRICE FOR 4TH JUNE

Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം

ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്

News18 Malayalam | news18-malayalam
Updated: June 4, 2021, 10:42 AM IST
Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു; ഇന്നത്തെ നിരക്ക് അറിയാം
പ്രതീകാത്മക ചിത്രം
  • Share this:
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരുകയാണ്. കഴിഞ്ഞ ദിവസം കൂടി നിന്ന സ്വർണ്ണവില ഇന്ന് വീണ്ടും കുറഞ്ഞിരിക്കുകയാണ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 70 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4550 രൂപ വച്ച് പവന് 36400 രൂപയാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണ്ണത്തിനും വിലയിടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 76 രൂപയാണ് കുറഞ്ഞത്. ഒരു പവന് 39712 രൂപയാണ് വില. ഗ്രാമിന് 4964 രൂപയും.

അതേസമയം ദേശീയ തലത്തിൽ സ്വർണ്ണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 4823 രൂപ വച്ച് പവന് 38584 രൂപയാണ് വില. 24 കാരറ്റ് സ്വർണ്ണം 38384 രൂപയിലും തുടരുകയാണ്.

കഴിഞ്ഞ മൂന്ന് മാസക്കാലം കൊണ്ടാണ് 33,000-34,000 നിരക്കിലായിരുന്ന സ്വര്‍ണം ഇത്രയും വലിയൊരു ചാഞ്ചാട്ടത്തിലൂടെ ഉയര്‍ന്ന വിലയിലേക്ക് എത്തുന്നത്. ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണം പവന് 2640 രൂപ കുറഞ്ഞിരുന്നു. മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്.ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സമീപകാലത്തെ ഏറ്റവും വലിയ പ്രതിമാസ വർധനവിലേക്കാണ് സ്വർണ വില പോകുന്നതെന്നാണ് രാജ്യാന്തര വിപണിയിലെ ഔൺസ് വില കാണിക്കുന്നത്.



ആഗോളവിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണവിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ, വിവാഹങ്ങളിലും ഉത്സവങ്ങളിലും സമ്പന്നതയുടെ അടയാളമായി ഉപയോഗിക്കുന്ന സ്വർണ്ണത്തിന് ആവശ്യം വളരെ കൂടുതലാണ്. കാലക്രമേണ, സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിൽ ഒരു സാമ്പത്തിക ലാഭം ആയി ആളുകൾ കണ്ട് തുടങ്ങി. ആവശ്യം വർധിച്ചതോടെ സ്വര്‍ണ്ണവിലയും ഉയരാൻ തുടങ്ങി.

വിലക്കയറ്റഭീഷണിയും ഡോളർ സൂചികയിലെ തളർച്ചയുമാണ് മഞ്ഞലോഹത്തിന് നേട്ടമാകുന്നത്. രാജ്യാന്തര വിപണി വില, വിദേശ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിർണയിക്കുന്നത്. കേന്ദ്ര ബജറ്റിന് ശേഷമാണ് രാജ്യത്തെ സ്വർണ വിലയിൽ മാറ്റമുണ്ടായത്. ഫെബ്രുവരി 19ന് കുറഞ്ഞ നിരക്കായ 34,400ൽ എത്തിയ വില പിന്നീട് ക്രമേണ വർധിക്കുകയായിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി തീരൂവ കുറച്ചതിന് പിന്നാലെ ഏതാനും ദിവസങ്ങളിൽ വില ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആ പ്രവണതക്ക് താമസിയാതെ മാറ്റം വന്നു. ‌
Published by: Asha Sulfiker
First published: June 4, 2021, 10:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories