Gold Price | പവന് 280 രൂപ കൂടി; സ്വർണ്ണവില സര്‍വകാല റെക്കോഡിൽ

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ് കൂടിയത്.

News18 Malayalam | news18-malayalam
Updated: July 9, 2020, 11:31 AM IST
Gold Price | പവന് 280 രൂപ കൂടി; സ്വർണ്ണവില സര്‍വകാല റെക്കോഡിൽ
gold
  • Share this:
പവന് വീണ്ടും 280 രൂപ കൂടിയതോടെ കൂടിയതോടെ കേരളത്തിൽ സ്വർണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്.

ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ് കൂടിയത്. ഇന്നും വില ഉയർന്നതോടെ പണിക്കൂലിയും മറ്റ് ചിലവുകളുമടക്കം ഒരു പവൻ സ്വർണ്ണം വാങ്ങുന്നതിന് നാൽപ്പത്തിയൊന്നായിരത്തിലധികം രൂപ ചിലവാക്കേണ്ടി വരും.

You may also like:Social media and Data | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ ഉൾപ്പെടെ 89 ആപ്പുകൾ നീക്കണം; സൈനികർക്ക് നിർദേശം
[NEWS]
Instagram unveils 'Reels' ടിക്ടോക്കുകാർക്ക് ഒരു സന്തോഷ വാർത്ത; പകരക്കാരനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാം [NEWS] തീവ്രവാദികളുടെ ആക്രമണം; കശ്മീരിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു [NEWS]
കോവിഡ് പ്രതിസന്ധിയും ആഗോള തലത്തിൽ സമ്പദ്ഘടനയിലുണ്ടായ തകർച്ചയുമാണ് സ്വർണ്ണ വില ഉയരാൻ കാരണമായിരിക്കുന്നത്. ആവശ്യം വർധിച്ചതോടെ ആഗോളവിപണിയിലും സ്വർണ്ണവില റെക്കോഡ് സൃഷ്ടിച്ചിട്ടുണ്ട്.

 
Published by: Asha Sulfiker
First published: July 9, 2020, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading