നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ഇന്ന് പവന് 80 രൂപ കൂടി; ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

  Gold Price Today| ഇന്ന് പവന് 80 രൂപ കൂടി; ഒരു പവൻ സ്വർണത്തിന്റെ വില അറിയാം

  പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് കൂടിയിരിക്കുന്നത്

  Gold

  Gold

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ (gold price today)വർധനവ്. പവന് എൺപത് രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവന്റെ ഇന്നത്തെ വില 35,960 രൂപയാണ്. ഗ്രാമിന് പത്ത് രൂപ കൂടി 4495 രൂപയായി.

   ഇന്നലെ ഒരു പവൻ സ്വർണത്തിന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു വില. ഇന്നലെ പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില വർധിച്ചിരിക്കുന്നത്.

   നവംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

   നവംബർ 1- Rs. 35,760
   നവംബർ 2- Rs. 35,840
   നവംബർ 3- Rs. 35,640
   നവംബർ 4- Rs. 35,640
   നവംബർ 5- Rs. 35,760
   നവംബര്‍ 6-Rs. 36,080
   നവംബര്‍ 7-Rs. 36,080
   നവംബർ 8- Rs. 36,080
   നവംബർ 9- Rs. 36,000
   നവംബർ 10-Rs.36,160
   നവംബർ 10-Rs.36,160
   നവംബർ 11-Rs.36,720
   നവംബർ 12-Rs.36,720
   നവംബർ 13- Rs. 36,880
   നവംബർ 14- Rs. 36,880
   നവംബർ 15- Rs. 36,720
   നവംബർ 16- Rs. 36,920
   നവംബർ 17- Rs. 36,720
   നവംബർ 18- Rs. 36,800
   നവംബർ 19- Rs. 36,800
   നവംബർ 20- Rs. 36,600
   നവംബർ 21- Rs. 36,600
   നവംബർ 22- Rs. 36,600
   നവംബർ 23- Rs. 36,040
   നവംബർ 24- Rs. 35,760
   നവംബർ 25- Rs. 35,760
   നവംബർ 26- Rs. 36,120
   നവംബർ 27- Rs. 36,040
   നവംബർ 28- Rs. 36,040
   നവംബർ 29- Rs. 35,960
   Also Read-Reliance Jio | പുതിയ നിരക്കുകളുമായി റിലയൻസ് ജിയോ; വിപണിയിലെ മികച്ച മൂല്യമുളള unlimited പ്ലാനുകൾ

   നവംബർ പതിനാറിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണ വില. 36,920 രൂപയായിരുന്നു ഒരു പവന് വില. ഈ മാസം തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയ്യതികളിൽ ഈ മാസത്തെ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

   അതേസമയം, തുടർച്ചയായി 27-ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (Petrol, Diesel prices) മാറ്റമില്ല. ദീപാവലിയുടെ തലേന്ന് കേന്ദ്ര സർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ (excise duty) വെട്ടിക്കുറച്ചതിന്റെ ഫലമായി രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ ഗണ്യമായ കുറവുണ്ടായി.

   സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. ഈ തീരുമാനത്തെ തുടർന്ന് നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (NDA) യും സഖ്യകക്ഷികളും ഭരിക്കുന്ന പല സംസ്ഥാനങ്ങളും പെട്രോളിന്മേലുള്ള മൂല്യവർധിത നികുതി (വാറ്റ്) കുറച്ചു.
   Published by:Naseeba TC
   First published: