നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

    Gold Price Today| സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ; ഇന്നത്തെ നിരക്കുകൾ അറിയാം

    പവന് 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലേയും ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണം. ഇന്ന് വീണ്ടും കൂടി. ഒരു പവൻ സ്വർണത്തിന് 35,120 രൂപയാണ് ഇന്നത്തെ വില. പവന് 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 4390 രൂപയായി.

      ഇന്നലെ ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി.

      ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

      ഒക്ടോബർ 1: 34,720
      ഒക്ടോബർ 2: 34800
      ഒക്ടോബർ 3: 34800
      ഒക്ടോബർ 4: 34800
      ഒക്ടോബർ 5: 35000
      ഒക്ടോബർ 6: 34880
      ഒക്ടോബർ 7: 35,040
      ഒക്ടോബർ 8: 35,120

      തിരുവനന്തപുരത്ത് ഡീസൽ വില 99 കടന്നു; ഇന്ധനവില ഇന്നും കൂട്ടി

      തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്ത് പെട്രൾ, ഡീസൽ വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ വിവിധ നഗരങ്ങളിൽ പെട്രോളിന് പുറമേ, ഡീസൽ വിലയും നൂറിലേക്ക് അടുക്കുകയാണ്.

      Also Read-Jio World Drive| പ്രീമിയം റീട്ടെയിൽ ഡെസ്റ്റിനേഷനായ ജിയോ വേൾഡ് ഡ്രൈവ് മുംബൈയിൽ; പ്രഖ്യാപനവുമായി Reliance

      തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 10 പൈസ ആയി. 105 രൂപ 78പൈസയാണ് തിരുവനന്തപുരത്ത് പെട്രോൾ വില. കൊച്ചിയിൽ പെട്രോൾ വില 103 രൂപ 80 പൈസയും ഡീസൽ വില 97 രൂപ 20 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 104 രൂപ 02 പൈസയുമായും ഡീസൽ വില 97 രൂപ 51 പൈസയുമായും വർധിപ്പിച്ചു.

      ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ബുധനാഴ്ച്ച പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയിരുന്നു.

      പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്. സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

      സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.
      Published by:Naseeba TC
      First published:
      )}