• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവിലയിൽ ഇന്ന് വർധനവ്; പവന് കൂടിയത് 240 രൂപ

Gold Price | സ്വർണവിലയിൽ ഇന്ന് വർധനവ്; പവന് കൂടിയത് 240 രൂപ

പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ ദൂരം മാത്രമാണുള്ളത്.

Gold price

Gold price

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in kerala)വർധിച്ചു. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വിലയിൽ വർധനവുണ്ടായിരിക്കുന്നത്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു പവന് വില 39,880 രൂപയും ഗ്രാമിന് 4985 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ ദൂരം മാത്രമാണുള്ളത്.

    ഇന്നലെ വരെ പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയത്. ഇതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു.

    ഏപ്രിൽ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.

    Also Read- തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880

    നിലനിൽക്കുന്ന അന്തർദേശീയ സംഘർഷങ്ങൾ കൂടിയാൽ സ്വർണ വില വിണ്ടും ഉയരാം. സംഘർഷങ്ങളിൽ അയവ് വരികയോ, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികളെടുക്കുകയോ ചെയ്താൽ സ്വർണവില കുറഞ്ഞേക്കാം.

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Naseeba TC
    First published: