നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | രാജ്യത്ത് സ്വർണ്ണ വില ഉയർന്നു; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

  Gold price | രാജ്യത്ത് സ്വർണ്ണ വില ഉയർന്നു; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

  ഇന്നത്തെ സ്വർണ്ണവില അറിയാം

  ഇന്നത്തെ സ്വർണ്ണവില

  ഇന്നത്തെ സ്വർണ്ണവില

  • Share this:
   രാജ്യത്ത് 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (gold price) ഉയർന്ന് 10 ഗ്രാമിന് 49,280 രൂപയിലെത്തി. ഇന്നലത്തെ ട്രേഡിംഗ് വിലയായ (trading price) 49,270 രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 10 രൂപയുടെ വർദ്ധനയുണ്ട്. അതേസമയം വെള്ളിയുടെ (silver) മൂല്യം കിലോയ്ക്ക് 65,600 രൂപയിലെത്തി, ഇന്നലത്തെ വിലയിൽ നിന്ന് മാറ്റമില്ലാതെ തുടരുന്നു.

   രാജ്യത്തുടനീളമുള്ള വ്യത്യസ്‌ത മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്‌സൈസ് തീരുവകൾ എന്നിവ കാരണം സ്വർണത്തിന്റെ നിരക്ക് ഓരോ ദിവസവും മാറിമറിയുന്നു.

   പ്രധാന ഇന്ത്യൻ നഗരങ്ങളിലെ സ്വർണ്ണ വില ഇതാ:

   മുംബൈയിലും ന്യൂഡൽഹിയിലും 22 കാരറ്റ് സ്വർണ്ണം 10 ഗ്രാമിന്റെ വില യഥാക്രമം 48,280 രൂപയിലും 47,890 രൂപയിലുമെത്തി. അതേ അളവിന് കൊൽക്കത്തയിൽ 22 കാരറ്റ് സ്വർണത്തിന്റെ വില 48,290 രൂപയും ചെന്നൈയിലെ വില 46,210 രൂപയുമാണ്.

   ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, ന്യൂഡൽഹിയിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിനു 52,240 രൂപയും മുംബൈയിൽ 49,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊൽക്കത്തയിൽ ഇതേ അളവിൽ സ്വർണ്ണം 50,990 രൂപയ്ക്കും ചെന്നൈയിൽ 50,410 രൂപയ്ക്കുമാണ് വിൽക്കുന്നത്.

   ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് നോക്കുമ്പോൾ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ മൂല്യം രണ്ടിടത്തും 45,740 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, രണ്ട് പ്രധാന നഗരങ്ങളിലും 24 കാരറ്റ് സ്വർണത്തിന്റെ വില 49,900 രൂപയിലാണ്.

   കേരളത്തിലും ലഖ്‌നൗവിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 45,740 രൂപയ്ക്കും 46,690 രൂപയ്ക്കുമാണ് സംഭരിക്കുന്നത്. കൂടാതെ, ഈ രണ്ട് സ്ഥലങ്ങളിലെയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഇന്ന് യഥാക്രമം 49,900 രൂപയും 49,690 രൂപയുമാണ്. ചണ്ഡീഗഢിൽ 22 കാരറ്റിന് 10 ഗ്രാം 46,690 രൂപയും അതേ അളവിലുള്ള 24 കാരറ്റ് സ്വർണത്തിന് 49,690 രൂപയുമാണ് വില.

   മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് ഡാറ്റയുടെ സമീപകാല ട്രെൻഡുകൾ അനുസരിച്ച്, സ്വർണ്ണ ഫ്യൂച്ചറിന്റെ മൂല്യം 0.11 ശതമാനം ഇടിഞ്ഞ് 48,776.00 രൂപയായി. കൂടാതെ, വെള്ളി ഫ്യൂച്ചറുകൾ 0.01 ശതമാനം ഉയർന്ന് 65,565.00 രൂപയിൽ എത്തി.

   Summary: The price of 10 grams of 24-carat gold touched Rs 49,280 in India today, 22 November, increasing by Rs 10 compared to yesterday’s trading price which was Rs 49,270. Whereas the value of silver reached Rs 65,600 per kilo, remaining unchanged since yesterday’s purchasing price
   Published by:user_57
   First published:
   )}