രണ്ട് ദിവസങ്ങൾക്കു ശേഷം കേരളത്തിൽ സ്വർണ്ണവില (gold price) ഇടിഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 38,480 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസങ്ങളായി 38,720 രൂപയായിരുന്നു ഒരു പവൻ സ്വർണ്ണത്തിന്റെ നിരക്ക്.
അതേസമയം, രാജ്യത്ത് 10 ഗ്രാം സ്വർണ്ണത്തിന് 52,800 രൂപയിൽ നിന്ന് 10 രൂപ ഉയർന്ന് മാർച്ച് 14ന് 24 കാരറ്റ് സ്വർണത്തിന്റെ വില 52,810 രൂപയിലെത്തി. ഇന്നലത്തെ വിൽപന വിലയായ 70,300 രൂപയിൽ നിന്ന് 4,400 രൂപ ഉയർന്നതിനെ തുടർന്ന് ഒരു കിലോ വെള്ളി 74,700 രൂപയിലാണ് വിൽപ്പന നടക്കുന്നത്.
എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ തുടങ്ങി നിരവധി ഘടകങ്ങൾ കാരണം പ്രധാന നഗരങ്ങളിൽ സ്വർണ്ണത്തിന്റെ വില ദിനംപ്രതി വ്യതിചലിക്കുന്നു. ചില ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള നിലവിലെ സ്വർണ്ണ നിരക്കുകൾ ചുവടെ:
ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് പ്രകാരം മുംബൈ, ന്യൂഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 48,410 രൂപയാണ്. ഏറെ ഡിമാൻഡുള്ള ലോഹത്തിന് ചെന്നൈയിൽ 10 ഗ്രാമിന് 48,950 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
കൊൽക്കത്ത, ന്യൂഡൽഹി, മുംബൈ എന്നിവിടങ്ങളിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണം 52,810 രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ, ചെന്നൈയിൽ അതേ അളവിലുള്ള 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണം 53,400 രൂപയ്ക്കാണ് വാങ്ങുന്നത്.
വിജയവാഡ, ഭുവനേശ്വർ, മൈസൂർ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 48,410 രൂപയാണ്. ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇതേ അളവിലുള്ള 22 കാരറ്റ് സ്വർണം 48,410 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കൂടാതെ, മേൽപ്പറഞ്ഞ എല്ലാ പ്രദേശങ്ങളിലും 10 ഗ്രാം 24 കാരറ്റ് പ്യൂരിറ്റി 52,810 രൂപയ്ക്കാണ് വിൽക്കുന്നത്.
അതേസമയം, പൂനെ, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് യഥാക്രമം 48,460 രൂപ, 48,490 രൂപ, 48,450 രൂപ എന്നിങ്ങനെയാണ് വില. 24 കാരറ്റ് പ്യൂരിറ്റിയുടെ അതേ അളവ് പൂനെയിൽ 52,860 രൂപയിലും വഡോദരയിൽ 52,890 രൂപയിലും അഹമ്മദാബാദിൽ 52,850 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കോയമ്പത്തൂർ, ചണ്ഡീഗഡ്, പട്‌ന എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 48,950 രൂപ, 48,560 രൂപ, 48,460 രൂപ എന്നിങ്ങനെയാണ്. അതുപോലെ, 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണം 10 ഗ്രാമിന് കോയമ്പത്തൂരിൽ 53,400 രൂപയും ചണ്ഡിഗഡിൽ 52,960 രൂപയും പട്‌നയിൽ 52,860 രൂപയുമാണ്.
മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചിൽ (എംസിഎക്‌സ്) ലഭിക്കുന്ന വിവരം വെളിപ്പെടുത്തുന്നത് 2022 ഏപ്രിൽ 5-ന് പക്വത പ്രാപിക്കുന്ന സ്വർണ്ണ ഫ്യൂച്ചറുകൾ 0.25 ശതമാനം ഇടിഞ്ഞ് നിലവിൽ 52,745.00 രൂപയിലായി എന്നാണ്. സിൽവർ ഫ്യൂച്ചറുകളും 0.52 ശതമാനം ഇടിഞ്ഞ് നിലവിൽ 70,001.00 രൂപയിലാണ്.
ഈ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ (പവന്)
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച് 4: 38160
മാർച്ച് 5: 38,720
മാർച്ച് 6: 38,720
മാർച്ച് 7: 39,520
മാർച്ച് 8: 39,520
മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
മാർച്ച് 9: രാവിലെ 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്), ഉച്ചയ്ക്ക് 39840
മാർച്ച് 10: 38,560
മാർച്ച് 11: 38,560
മാർച്ച് 12: 38,720
മാർച്ച് 13: 38,720
മാർച്ച് 14: 38,480
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.