• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Rate Today | നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില കുത്തനെ ഇടിഞ്ഞു

Gold Rate Today | നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്; സ്വർണവില കുത്തനെ ഇടിഞ്ഞു

ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 36,800 രൂപയാണ്. ഇന്നലെ സ്വർണവിലയിൽ 80 രൂപയുടെ വർദ്ധനവ് ഉണ്ടായിരുന്നു.

    ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4,600 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇടിഞ്ഞു. 35 രൂപയാണ് ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 3,800 രൂപയാണ്.

    ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):
    ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
    ജൂലൈ 2 - 38400 രൂപ, 38,200 രൂപ
    ജൂലൈ 3 - 38,200 രൂപ
    ജൂലൈ 4- 38,400 രൂപ
    ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ജൂലൈ 6- 38, 080 രൂപ
    ജൂലൈ 7- 37,480 രൂപ
    ജൂലൈ 8- 37,480 രൂപ
    ജൂലൈ 9- 37,560 രൂപ
    ജൂലൈ 10 - 37,560 രൂപ
    ജൂലൈ 11- 37,560 രൂപ
    ജൂലൈ 12- 37,440 രൂപ
    ജൂലൈ 13- 37,360 രൂപ
    ജൂലൈ 14- 37,520 രൂപ
    ജൂലൈ 15- 37,200 രൂപ
    ജൂലൈ 16- 37,280 രൂപ
    ജൂലൈ 17- 36,960 രൂപ
    ജൂലൈ 18- 36,960 രൂപ
    ജൂലൈ 19- 37120 രൂപ
    ജൂലൈ 20- 37,120 രൂപ
    ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
    Published by:Jayesh Krishnan
    First published: