• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വര്‍ണവിലയില്‍ വന്‍ ഇടിവ് , പവന് 440 രൂപയുടെ കുറവ് ; ഇന്നത്തെ വില അറിയാം

Gold Price Today | സ്വര്‍ണവിലയില്‍ വന്‍ ഇടിവ് , പവന് 440 രൂപയുടെ കുറവ് ; ഇന്നത്തെ വില അറിയാം

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇന്നത്തെ സ്വര്‍ണ വില. 

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 440 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വര്‍ണവിലയിലാണ് ഇന്ന് ഇടിവ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയും ഗ്രാമിന് 4620 രൂപയുമാണ് ഇന്നത്തെ വില.  ഒക്ടോബർ 6 ന് ഈ മാസത്തെ ഉയർന്ന നിലയിലായിരുന്ന സ്വർണവില ഒക്ടോബർ 9 വരെ അതേ നിലയിൽ തുടർന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇന്നത്തെ സ്വര്‍ണ വില.

    ഒക്ടോബർ മാസത്തെ സ്വർണവില (പവന്)

    ഒക്ടോബർ 1- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    ഒക്ടോബർ 2- 37,200 രൂപ (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    ഒക്ടോബർ 3- 37480 രൂപ
    ഒക്ടോബർ 4- 37880 രൂപ
    ഒക്ടോബർ 5- 38200 രൂപ
    ഒക്ടോബർ 6- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 7- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 8- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 9- 38,280 രൂപ (മാസത്തിലെ ഏറ്റവും ഉയർന്നത്)
    ഒക്ടോബർ 10- 38,080 രൂപ
    ഒക്ടോബർ 11-37,520 രൂപ
    ഒക്ടോബർ 12- 37,320 രൂപ
    ഒക്ടോബർ 13- 37,400 രൂപ
    ഒക്ടോബർ 14- 37,400 രൂപ
    ഒക്ടോബർ 15- 36,960 രൂപ മാസത്തിലെ ഏറ്റവും കുറഞ്ഞത്)

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Arun krishna
    First published: