• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില രാവിലെ കൂടി, പിന്നീട് കുറഞ്ഞു; പുതിയ നിരക്ക് അറിയാം

Gold Price | സ്വർണവില രാവിലെ കൂടി, പിന്നീട് കുറഞ്ഞു; പുതിയ നിരക്ക് അറിയാം

ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒറ്റയടിക്ക് സ്വർണവില പവന് 1040 രൂപ കൂടി 40560 രൂപയിലെത്തിയിരുന്നു...

Gold

Gold

  • Share this:
    കൊച്ചി: സ്വർണവില (Gold Price) മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്ന് രണ്ടു തവണ മാറി. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ ഒറ്റയടിക്ക് സ്വർണവില പവന് 1040 രൂപ കൂടി 40560 രൂപയിലെത്തി. ഈ സമയം ഒരു ഗ്രാം സ്വർണത്തിന് 5070 രൂപയായിരുന്നു. എന്നാൽ പിന്നീട് സ്വർണവില കുറയുകയായിരുന്നു. പവന് 720 രൂപയാണ് കുറഞ്ഞത്. പവന് 39,840 രൂപയാണ് ഇപ്പോഴത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 4980 രൂപ എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. അവസാന രണ്ട് മാസത്തിനിടെ 3800 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്.

    യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് രാജ്യാന്തരവിപണിയിലുണ്ടായ വില വർദ്ധനയാണ് സംസ്ഥാനത്ത് സ്വർണവില നാൾക്കുനാൾ വർദ്ധിക്കാൻ കാരണം. ഒന്നര വർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് സ്വർണവില 40000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് 42000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോഡ്. വരും ദിവസങ്ങളില്‍ ഇതും മറികടന്നേക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ സൂചിപ്പിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടി.

    അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സ്വർണവില പവന് 40,000 കടക്കുമെന്ന് നേരത്തേ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വർണ വില ഉയരുന്നതിന് കാരണമാണ്.

    മാർച്ച് മാസത്തെ സ്വർണവില പവന്:

    മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
    മാർച്ച് 2: 38160
    മാർച്ച് 3: 37840
    മാർച്ച് 4: 38160
    മാർച്ച് 5: 38,720
    മാർച്ച് 6: 38,720
    മാർച്ച് 7: 39,520
    മാർച്ച് 8: 39,520
    മാർച്ച് 9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    മാർച്ച് 9: 39840

    Also Read-Petrol, Diesel price | പെട്രോൾ, ഡീസൽ വില കൂടിയോ? ഇന്നത്തെ വില അറിയാം

    മാർച്ച് മാസം ആദ്യം തന്നെ വില നാൽപ്പതിനായിരം കടന്നതോടെ സ്വർണവില ഇനിയും പിടിതരാതെ കുതിക്കുമെന്ന സൂചനയാണ് നൽകുന്നത്. മാർച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില. മാർച്ച് ആദ്യം മുതൽ സ്വർണവില കുതിക്കുന്ന പ്രവണതയാണ് കണ്ടിരുന്നത്.

    Summary- Gold prices have changed twice in today. At the start of trading this morning, the gold price per sovereign rose by Rs 1,040 to Rs 40,560. At this time the price of a gram of gold was 5070 rupees. But then the price of gold fell. The minimum is Rs 720 per sovereign. The current price for a sovereign is Rs 39,840. At present, gold is trading at Rs 4980 per gram. In the last two months, the price of a sovereign rose by Rs 3,800.
    Published by:Anuraj GR
    First published: