• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today |സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നും വില കുറഞ്ഞു

Gold Price Today |സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്നും വില കുറഞ്ഞു

ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില 37,120 രൂപയും ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4640 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 400 രൂപയാണ് പവന് കുറഞ്ഞത്.

    മൂന്ന് ദിവസത്തിനിടെ സ്വർണവില പവന് 680 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 31 ന് പവന് 200 രൂപ കുറഞ്ഞിരുന്നു. ചൊവ്വാഴ്ഛ പവന് 80 രൂപ വർദ്ധിച്ചിരുന്നു.

    ഇക്കഴിഞ്ഞ ആഴ്ച സ്വർണവില വൻതോതിൽ കുറഞ്ഞിരുന്നു. വെള്ളി, ശനി ദിവസങ്ങളിൽ തുടർച്ചയായി സ്വർണവില കുറഞ്ഞിരുന്നു. ശനിയാഴ്ച 280 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളി, ശനി ദിവസങ്ങളിലായി 360 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

    Also read:  രാജ്യത്തെ ധനക്കമ്മി കുറയുന്നു; ജൂലൈ വരെ 2023 സാമ്പത്തിക വർഷത്തെ മൊത്തം ലക്ഷ്യത്തിന്റെ 20.5% എത്തി

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    ആഗസ്റ്റ് മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    ഓഗസ്റ്റ് 1- 37,680 രൂപ
    ഓഗസ്റ്റ് 2- 37,880 രൂപ
    ഓഗസ്റ്റ് 3- 37,720 രൂപ
    ഓഗസ്റ്റ് 4- 38,000 രൂപ (രാവിലെ), 38,200 (ഉച്ചയ്ക്ക്ശേഷം)
    ഓഗസ്റ്റ് 5 - 38,120 രൂപ
    ഓഗസ്റ്റ് 6 - 37,800 രൂപ
    ഓഗസ്റ്റ് 7- 38,040 രൂപ
    ഓഗസ്റ്റ് 8 - 38,040 രൂപ
    ഓഗസ്റ്റ് 9- 38,360 രൂപ
    ഓഗസ്റ്റ് 10- 38,080 രൂപ
    ഓഗസ്റ്റ് 10- 37.880 രൂപ
    ഓഗസ്റ്റ് 11- 37,880 രൂപ
    ഓഗസ്റ്റ് 12- 38,200 രൂപ
    ഓഗസ്റ്റ് 13- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 14- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 15- 38,520 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഓഗസ്റ്റ് 16- 38,400 രൂപ
    ഓഗസ്റ്റ് 17- 38,320 രൂപ
    ഓഗസ്റ്റ് 18- 38,320 രൂപ
    ഓഗസ്റ്റ് 19- 38,240 രൂപ
    ഓഗസ്റ്റ് 20- 38,240 രൂപ
    ഓഗസ്റ്റ് 21- 38,240 രൂപ
    ഓഗസ്റ്റ് 21- 38,080 രൂപ
    ഓഗസ്റ്റ് 22 (രാവിലെ)- 38,080 രൂപ
    ഓഗസ്റ്റ് 22 (ഉച്ചയ്ക്ക്)-37880 രൂപ
    ഓഗസ്റ്റ് 22 (വൈകിട്ട്)-37680
    ഓഗസ്റ്റ് 23- 37,600 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഓഗസ്റ്റ് 24- 37,800
    ഓഗസ്റ്റ് 25- 38,200
    ഓഗസ്റ്റ് 26- 38,120
    ഓഗസ്റ്റ് 27- 37,840
    ഓഗസ്റ്റ് 28- 37,840
    ഓഗസ്റ്റ് 29- 37720
    ഓഗസ്റ്റ് 30- 37,800
    ഓഗസ്റ്റ് 31- 37,600

    സെപ്റ്റംബർ മാസത്തെ സ്വർണ്ണവിലവിവര പട്ടിക ചുവടെ:

    സെപ്റ്റംബർ 1- 37,200 രൂപ
    സെപ്റ്റംബർ 2- 37,120 രൂപ
    Published by:Naseeba TC
    First published: