• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 280 രൂപ

Gold Price | സ്വർണവില വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 280 രൂപ

പവന് നാൽപ്പതിനായിരം രൂപ വരെയെത്തിയ ശേഷം സ്വർണ്ണവില കുത്തനെ താഴ്ന്നു

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇപ്പോൾ ഒരു ഗ്രാം സ്വര്‍ണത്തിന് 4960 രൂപയിലും ഒരു പവന്‍ 39,680 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

    എന്നാൽ ശനിയാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 39,960 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960
    ഡിസംബർ 19-  39,680

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Vishnupriya S
    First published: