• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ

Gold Price | സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കുകൾ

സ്വർണവിലയിലെ സർവകാല റെക്കോർഡായ പവന് 42000 എന്ന നിരക്കിന് തൊട്ടരികിലാണ് ഇപ്പോഴും വ്യാപാരം തുടരുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തിയ സ്വർണവില ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപ കുറഞ്ഞ് 41,800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 5225 രൂപയായിട്ടുണ്ട്.

    സ്വർണവിലയിലെ സർവകാല റെക്കോർഡായ പവന് 42000 എന്ന നിരക്കിന് തൊട്ടരികിലാണ് ഇപ്പോഴും വ്യാപാരം തുടരുന്നത്. 2020 ഓഗസ്റ്റ് ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ് സ്വർണവില പവന് 42000 രൂപയിൽ എത്തിയത്.

    ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 40360 രൂപയാണ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീടുള്ള ദിവസങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ സ്വര്‍ണവില ഉയരുകയും താഴുകയും ചെയ്തിരുന്നു. ജനുവരി അഞ്ച് മുതല്‍ 41000 രൂപയ്ക്ക് മുകളിലാണ് കേരളത്തിലെ സ്വര്‍ണവിപണി.

    2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
    ജനുവരി 1: 40,480
    ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120
    ജനുവരി 13: 41,280
    ജനുവരി 14: 41,600
    ജനുവരി 15: 41,600
    ജനുവരി 16: 41,760
    ജനുവരി 17: 41,760
    ജനുവരി 18: 41,600
    ജനുവരി 19: 41,600
    ജനുവരി 20: 41,880 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 21: 41,800

    Also Read- Kerala Lottery X’mas New Year Bumper BR-89 | ക്രിസ്മസ്-പുതുവത്സര ബംപർ ഭാഗ്യക്കുറി 16 കോടി ഒന്നാം സമ്മാനം ലഭിച്ചത് ആർക്ക്?

    സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Anuraj GR
    First published: