• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില കുറഞ്ഞു; രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

Gold Price | സ്വർണവില കുറഞ്ഞു; രണ്ടുമാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000ല്‍ താഴെ എത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയിൽ ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചതോടെ സ്വർണവില പവന് ഒറ്റയടിക്ക് 520 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തി. ജനുവരി ആദ്യമാണ് ഇതിന് മുന്‍പ് സ്വർണവില 41000ല്‍ താഴെ എത്തിയത്. രണ്ടുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില ഇന്ന് വ്യാപാരം നടക്കുന്നത്.

    സ്വർണവില ഇന്ന് ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. 5100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു സ്വര്‍ണവില. നാലിന് 41,480 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി.

    മാർച്ച് മാസത്തെ സ്വർണവില പവന്

    മാർച്ച് 1: 41,280
    മാർച്ച് 2: 41,400
    മാർച്ച് 3: 41,400
    മാർച്ച് 4: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 5: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 6: 41,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മാർച്ച് 7: 41,320
    മാർച്ച് 8: 40,800 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)

    ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ, ഇന്ത്യൻ രൂപയും യുഎസ് ഡോളറും തമ്മിലുള്ള വിനിമയ നിരക്കും വിതരണ – ആവശ്യ ഘടകങ്ങളും സ്വർണ്ണത്തിന്റെ വിലയെ സ്വാധീനിക്കുന്നു. ഉത്സവ സീസണിൽ ഉൾപ്പെടെയുള്ള ഉയർന്ന ഡിമാൻഡ് സ്വർണ വില മുകളിലേക്ക് എത്തിക്കുന്നതിൽ നിർണായകമാണ്.

    Published by:Anuraj GR
    First published: