• HOME
  • »
  • NEWS
  • »
  • money
  • »
  • GOLD PRICE IN KERALA GOLD PRICES RISE TODAY

Gold price in Kerala | രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നു; സ്വർണ വിലയിൽ ഇന്ന് വർധനവ്

കഴിഞ്ഞ രണ്ട് ദിവസം 35,320 എന്ന നിലയിലായിരുന്നു ഒരു പവന്റെ വില.

Gold

Gold

  • Share this:
    തിരുവനന്തപുരം: രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. പവന് 80 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് 35,400 രൂപയാണ് ഇന്നത്തെ വില.

    കഴിഞ്ഞ രണ്ട് ദിവസം 35,320 എന്ന നിലയിലായിരുന്നു ഒരു പവന്റെ വില. ഓഗസ്റ്റ് 20 ന് 35,400 രൂപയായിരുന്നു വില. ഈ മാസം തുടക്കം മുതൽ ഏറ്റക്കുറച്ചിലുകളിലാണ് സ്വർണവിലയുള്ളത്.

    ഓഗസ്റ്റ് മാസത്തെ ഇതുവരെയുള്ള സ്വർണ്ണവില (പവന്) ചുവടെ:

    ഓഗസ്റ്റ് 1- 36,000
    ഓഗസ്റ്റ് 2- 36,000
    ഓഗസ്റ്റ് 3- 35,920
    ഓഗസ്റ്റ് 4- 35,920
    ഓഗസ്റ്റ് 5- 35,840
    ഓഗസ്റ്റ് 6- 35,680
    ഓഗസ്റ്റ് 7- 35,080
    ഓഗസ്റ്റ് 8- 35,080
    ഓഗസ്റ്റ് 9- 34,680
    ഓഗസ്റ്റ് 10- 34,680
    ഓഗസ്റ്റ് 11- 34,680
    ഓഗസ്റ്റ് 12- 34,880
    ഓഗസ്റ്റ് 13- 34,960
    ഓഗസ്റ്റ് 14- 35,200
    ഓഗസ്റ്റ് 15- 35,200
    ഓഗസ്റ്റ് 16- 35,200
    ഓഗസ്റ്റ് 17- 35,360
    ഓഗസ്റ്റ് 18- 35,440
    ഓഗസ്റ്റ് 19- 35,280
    ഓഗസ്റ്റ് 20- 35,400
    ഓഗസ്റ്റ് 21- 35,320
    ഓഗസ്റ്റ് 22- 35,320
    ഓഗസ്റ്റ് 23- 35,400
    Also Read-Petrol price | പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

    നിക്ഷേപമെന്ന നിലയിൽ കഴിഞ്ഞ ഒരു വർഷമായി സ്വർണത്തിന്റെ തിളക്കം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തിന് പിന്നാലെ കഴിഞ്ഞ വർഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില എത്തിയത്. പവന് 42,000 രൂപയായിരുന്നു അന്നത്തെ വില. ഗ്രാമിന് 5250 രൂപയും. ഒരു വർഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വർണ വില പവന് 34,680 രൂപയായി ഇടിഞ്ഞു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 915 രൂപയാണ് ഒരുവർഷത്തിനിടെ കുറഞ്ഞത്.

    2021 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വില കുറഞ്ഞുനിന്ന ശേഷം ഏപ്രിലിൽ സ്വർണ വില വർധിക്കുകയായിരുന്നു. മാർച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞു. എന്നാൽ ഏപ്രിൽ മാസത്തിൽ 2760 രൂപ കൂടി. മെയ് മാസത്തിലും വില ഉയർന്നു. ജൂൺ, ജൂലൈ മാസത്തിലും വില വർധന തുടർന്നു. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ വില താഴോട്ട് പോയെങ്കിലും സ്വർണവില കരകയറുന്നതായാണ് സമീപ ദിവസങ്ങളിലെ കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.
    Published by:Naseeba TC
    First published:
    )}