തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി രണ്ടുദിവസം താഴോട്ടുപോയ സ്വർണവില (Gold Price in Kerala) ഇന്ന് വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ചൊവ്വാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞിരുന്നു. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞു. ഇതിന് മുൻപ് സ്വർണവില വർധിച്ചത് മാർച്ച് 24നായിരുന്നു. അന്ന് ഒരു പവന് 160 രൂപ കൂടി വില 44,000 രൂപയിലെത്തി.
പവന് 45,000 എന്ന തലത്തിലേക്കുള്ള കുതിപ്പിലാണ് സ്വർണവില. മാർച്ച് 18, 19 തീയതികളിലാണ് സ്വർണവില സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.
Also Read- ഏപ്രിൽ ഒന്നു മുതൽ സിഗരറ്റിന് വിലകൂടും; ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക് കൂടും
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280 മാർച്ച് 2: 41,400 മാർച്ച് 3: 41,400 മാർച്ച് 4: 41,480 മാർച്ച് 5: 41,480 മാർച്ച് 6: 41,480 മാർച്ച് 7: 41,320 മാർച്ച് 8: 40,800 മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്) മാർച്ച് 10: 41,120 മാർച്ച് 11: 41,720 മാർച്ച് 12: 41,720 മാർച്ച് 13: 41,960 മാർച്ച് 14: 42,520 മാര്‍ച്ച് 15: 42,440 മാർച്ച് 16: 42,840 മാര്‍ച്ച് 17: 43,040 മാര്‍ച്ച് 18: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 19: 44,240 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്) മാര്‍ച്ച് 20: 43,840 മാര്‍ച്ച് 21: 44,000 മാര്‍ച്ച് 22: 43,360 മാര്‍ച്ച് 23: 43,840 മാര്‍ച്ച് 24: 44,000 മാര്‍ച്ച് 25: 43,880 മാർച്ച് 26: 43, 880 മാർച്ച് 27: 43,800 മാർച്ച് 28: 43,600 മാർച്ച് 29: 43,760
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗങ്ങളില്‍ ഒന്നായിട്ടാണ് സ്വര്‍ണത്തെ ജനം കാണുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിക്കാറുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price in kerala, Gold price today, Todays Gold price in kerala