• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today| സ്വർണവില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്കുകൾ അറിയാം

ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4930 രൂപയും പവന് 39,440 രൂപയുമായി.

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold Price in kerala) വർധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 4930 രൂപയും പവന് 39,440 രൂപയുമായി. ഏപ്രിൽ 18, 19 തീയതികളിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്ന സ്വർണവില ബുധനാഴ്ച കുറഞ്ഞിരുന്നു. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഗ്രാമിന് 4915 രൂപയും പവന് 39,320 രൂപയുമായിരുന്നു ബുധനാഴ്ചത്തെ സ്വർണവില. 18, 19 തീയതികളിൽ പവൻ വില 40,000 രൂപ കടക്കാൻ 120 രൂപയുടെ കുറവുമാത്രമാണുണ്ടായിരുന്നത്.

    മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനുശേഷം സ്വർണ വില ചൊവ്വാഴ്ച വർധിച്ചിരുന്നു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് കൂടിയത്. പവന് വില 39,880 രൂപയും ഗ്രാമിന് 4985 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. ഞായറാഴ്ച വരെ പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയത്. ഇതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാർച്ച് 9ന് സ്വർണവില 40,000 കടന്നിരുന്നു. വരും ദിവസങ്ങളിൽ സ്വർണവില പവന് 40,000 കടന്നേക്കുമെന്നാണ് റിപ്പോർട്ടുകള്‍.

    അതേസമയം, ദേശീയതലത്തിൽ സ്വർണവിലയിൽ ഇന്ന് കുറവുണ്ടായി. 760 രൂപ കുറഞ്ഞ് ഇന്ന് 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 53,620 രൂപയാണ്. ഇന്നലെ ഇത് 54,380 രൂപയായിരുന്നു. വെള്ളിവിലയിൽ വലിയ കുറവാണ് ഇന്നുണ്ടായത്. ഇന്നലെ വെള്ളിക്ക് കിലോയ്ക്ക് 70,000 രൂപയായിരുന്നെങ്കിൽ ഇന്ന് 1700 രൂപ കുറഞ്ഞ് 68,300 രൂപയായി.

    മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ തുടങ്ങിയ ഘടകങ്ങൾ കാരണം മഞ്ഞ ലോഹത്തിന്റെ വില ദിവസവും വ്യത്യാസപ്പെടുന്നു. വ്യാഴാഴ്ച രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നുള്ള സ്വർണ്ണ വില ഇതാ:

    ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാം 22 കാരറ്റ് സ്വർണ്ണം 49,150 രൂപയ്ക്കാണ് വിൽക്കുന്നത്. അതേ അളവിലുള്ള മഞ്ഞ ലോഹം ചെന്നൈയിൽ 49,630 രൂപയ്ക്കാണ് വ്യാപാരം ചെയ്യുന്നത്.

    24 കാരറ്റ് സ്വർണത്തിന്റെ വില പരിശോധിച്ചാൽ, ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ 10 ഗ്രാമിന് 53,620 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ചെന്നൈയിൽ 24 കാരറ്റ് 54,140 രൂപയിലാണ് വിൽക്കുന്നത്. പൂനെയിലും അഹമ്മദാബാദിലും 10 ഗ്രാം 22 കാരറ്റ് സ്വർണം യഥാക്രമം 49,180 രൂപയിലും 49,200 രൂപയിലുമാണ് വിൽക്കുന്നത്. 24 കാരറ്റ് പൂനെയിൽ 53,650 രൂപയ്ക്കും അഹമ്മദാബാദിൽ 53,670 രൂപയ്ക്കുമാണ് വിൽക്കുന്നത്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 19: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 20: 39,320
    ഏപ്രിൽ 21: 39,440

    Also Read- Petrol, Diesel price | നിലവിലെ നിരക്കുകളിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ, ഡീസൽ വില

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: