തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 38120 രൂപയ്ക്കാണ് ഇന്ന് രാവിലെ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4765 രൂപയാണ്. കഴിഞ്ഞ ദിവസം സ്വർണവില രണ്ടു തവണ വർദ്ധിച്ചിരുന്നു. ഇന്നലെ രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 38000 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം സ്വർണവില വീണ്ടും പവന് 200 രൂപ കൂടി 38200 രൂപയായിരുന്നു. ഇന്നലെ ഒറ്റ ദിവസംകൊണ്ട് സ്വർണവിലയിൽ 480 രൂപയാണ് വർദ്ധിച്ചത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണ വ്യാപാരം നടന്നത്. ഇന്നലെ രാവിലെ സ്വർണവില ഗ്രാമിന് 35 രൂപ വർദ്ധിച്ച് 4750 രൂപയായിരുന്നു. ഉച്ചയ്ക്ക് ശേഷം വീണ്ടും 25 രൂപ കൂടി 4775 രൂപയായി. സ്വർണവില ബുധനാഴ്ച കുറഞ്ഞിരുന്നു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്.
ഒരു പവന് 37,880 രൂപയും ഗ്രാമിന് 4735 രൂപയുമായിരുന്നു ചൊവ്വാഴ്ച വില. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമായിരുന്നു ചൊവ്വാഴ്ച കൂടിയത്. ഓഗസ്റ്റ് ഒന്നിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. 37,680 രൂപയായിരുന്നു ഓഗസ്റ്റ് ഒന്നിന് ഒരു പവന്റെ വില. ഗ്രാമിന് 4710 രൂപയും.
ജൂലൈ മാസത്തിൽ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവിലയുണ്ടായിരുന്നത്. അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ. എന്നാൽ അതിനുശേഷം സ്വർണവില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടിയത്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
Also Read-
Money Rule Changes|നികുതി നിയമങ്ങളിലെ മാറ്റങ്ങൾ മുതൽ എൽപിജി സിലിണ്ടറിന്റെ വിലക്കുറവു വരെ; ഓഗസ്റ്റ് 1 മുതലുള്ള പ്രധാന സാമ്പത്തിക മാറ്റങ്ങൾ
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.