തിരുവനന്തപുരം: കേരളത്തിൽ സ്വർണവില (Gold Price)കുതിച്ചുയരുന്നു. ഇന്നലെ മാറ്റമില്ലാതിരുന്ന സ്വർണവിലയിൽ ഇന്ന് പവന് ആയിരത്തിന് മേൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ പവന് വില 40,000 രൂപ കടന്നു. ഒരു പവന് 40,560 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 39520 രൂപയായിരുന്ന വില ഇന്ന് 1040 വർധിച്ചാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയിരിക്കുന്നത്. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയാണ് ഇന്നത്തെ വില.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2056 ഡോളറായി ഉയര്‍ന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
സ്വർണവില പവന് 40,000 കടക്കുമെന്ന് നേരത്തേ തന്നെ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം, ആഗോള വിപണിയിലെ പ്രതിസന്ധി എന്നിവയും സ്വർണ വില ഉയരുന്നതിന് കാരണമാണ്.
മാർച്ച് മാസത്തെ സ്വർണവില പവന്:
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച്4: 38160
മാർച്ച്5: 38,720
മാർച്ച്6: 38,720
മാർച്ച്7: 39,520
മാർച്ച്8: 39,520
മാർച്ച്9: 40,560 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
Also Read-
Petrol, Diesel price | പെട്രോൾ, ഡീസൽ വില കൂടിയോ? ഇന്നത്തെ വില അറിയാം
മാർച്ച് മാസം ആദ്യം തന്നെ വില നാൽപ്പതിനായിരം കടന്നതോടെ സ്വർണവില ഇനിയും പിടിതരാതെ കുതിക്കുമെന്ന സൂചനയാണ് നൽകുന്നത്. മാർച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില. മാർച്ച് ആദ്യം മുതൽ സ്വർണവില കുതിക്കുന്ന പ്രവണതയാണ് കണ്ടിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.