• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| കുതിച്ചുയർന്ന് സ്വർണവില; കേരളത്തിൽ സ്വർണ വില ഇന്നും കൂടി

Gold Price Today| കുതിച്ചുയർന്ന് സ്വർണവില; കേരളത്തിൽ സ്വർണ വില ഇന്നും കൂടി

ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരിക്കുന്നത്.

  • Share this:
    സംസ്ഥാനത്ത് സ്വർണവില (Gold Price) വീണ്ടും ഉയർന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് വീണ്ടും വർധിച്ചു. ഇന്നലെ പവന് 36,440 രൂപയും ഗ്രാമിന് 4555 രൂപയുമാണ് ഉണ്ടായിരുന്നത്. ഇന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയിരിക്കുന്നത്. ഒരു പവന് ഇന്ന് 36,520 രൂപയും ഗ്രാമിന് 4565 രൂപയുമാണ് വില.

    വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

    Also Read-Fuel price | പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇതാ

    കേരളത്തിൽ ഈ മാസത്തെ ഒരു പവൻ സ്വർണവില ദിവസ അടിസ്ഥാനത്തിൽ

    ജനുവരി 1 - 36,360
    ജനുവരി 2 - 36,360
    ജനുവരി 3- 36200
    ജനുവരി 4- 35920
    ജനുവരി 5- 36120
    ജനുവരി 6- 35960
    ജനുവരി 7- 35680
    ജനുവരി 8- 35680
    ജനുവരി 9- 35680
    ജനുവരി 10- 35,600 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില)
    ജനുവരി 11- 35760
    ജനുവരി 12- 35840
    ജനുവരി 13- 36000
    ജനുവരി 14- 36000
    ജനുവരി 15- 36,000
    ജനുവരി 16- 36,000
    ജനുവരി 17- 36,000
    ജനുവരി 18- 36,000
    ജനുവരി 19- 36,080
    ജനുവരി 20- 36,440
    ജനുവരി 21- 36,520 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)
    Published by:Naseeba TC
    First published: