ന്യൂഡൽഹി/ തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ട് ദിവസങ്ങളിൽ കുറഞ്ഞ സ്വർണവില (Gold Price in Kerala) ഇന്ന് വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാമിന് 4690 രൂപയും പവന് 37,520 രൂപയുമായി. ചൊവ്വ ബുധൻ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ബുധനാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ചൊവ്വാഴ്ച സ്വർണവില പവന് 120 രൂപ കുറഞ്ഞിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ജൂലൈ അഞ്ചിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അന്ന് പവന് 38,480 രൂപയായിരുന്നു. ബുധനാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 37,360 രൂപയായിരുന്നു ഇന്നലത്തെ നിരക്ക്.
ദേശീയതലത്തിലും വ്യാഴാഴ്ച വ്യാഴാഴ്ച സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന്റെ വില 10 ഗ്രാമിന് 200 രൂപ ഉയർന്ന് 46,900 രൂപയിലെത്തി. അതേസമയം 24 കാരറ്റ് സ്വർണത്തിന്റെ വില കുറഞ്ഞു. 24 കാരറ്റ് സ്വർണത്തിന്റെ വില 51,950 രൂപയിൽ നിന്ന് 51,160 രൂപയായി. സ്പോട്ട് ഗോൾഡ് 0.2% ഇടിഞ്ഞ് ഔൺസിന് 1,731.19 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചറുകൾ 0.5% ഇടിഞ്ഞ് $1,727.30 ആയി. ഡോളറിന്റെ മൂല്യം 20 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വർണവില (22 കാരറ്റ്):
ചെന്നൈ: 46,760 രൂപ
മുംബൈ: 46,900 രൂപ
ഡൽഹി: 46,900 രൂപ
കൊൽക്കത്ത: 46,900 രൂപ
ബാംഗ്ലൂർ : 46,950 രൂപ
ഹൈദരാബാദ്: 46,900 രൂപ
അഹമ്മദാബാദ്: 46,930 രൂപ
ജയ്പൂർ : 47,050 രൂപ
ലഖ്നൗ: 47,050 രൂപ
പട്ന: 46,970 രൂപ
ചണ്ഡീഗഡ്: 47,050 രൂപ
ഭുവനേശ്വർ : 46,900 രൂപ
വെള്ളി വില കിലോഗ്രാമിന് 56,018 രൂപയിൽ നിന്ന് 161 രൂപ ഉയർന്ന് 56,179 രൂപയിലെത്തി.
ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):
ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 - 38400 രൂപ, 38,200 രൂപ
ജൂലൈ 3 - 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 - 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 14- 37,520 രൂപ
Also Read-
Malindo Air|അതിവേഗ ഓസ്ട്രേലിയൻ കണക്ഷനുമായി മലിൻഡോ കൊച്ചിയിൽ നിന്ന്; ആഴ്ച്ചയിൽ 3 ദിവസം സർവീസ്
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.