• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന; ഇന്നത്തെ നിരക്കുകൾ

Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന; ഇന്നത്തെ നിരക്കുകൾ

ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇടിവ് രേഖപ്പെടുത്തിയശേഷമാണ് സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ് രേഖപ്പെടുത്തിയത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 41120 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപ വർദ്ധിച്ച് 5140 രൂപയായി.

    ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പവന് 120 രൂപ വീതമാണ് കുറഞ്ഞത്. അതേസമയം തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,280 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.

    പുതുവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർധിക്കുകയായിരുന്നു.

    ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:

    ജനുവരി 1: 40,480
    ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജനുവരി 3: 40,760
    ജനുവരി 4: 40,880
    ജനുവരി 5: 41,040
    ജനുവരി 6: 40,720
    ജനുവരി 7: 41,040
    ജനുവരി 8: 41,040
    ജനുവരി 9: 41,280 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ജനുവരി 10: 41,160
    ജനുവരി 11: 41,040
    ജനുവരി 12: 41,120

    Also Read- Jio True 5G | ചേര്‍ത്തല ഇനി വേറെ ‘റേഞ്ചില്‍’ ; ജിയോ ട്രൂ 5G സേവനങ്ങൾ ചേർത്തല ടൗണിലും

    സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Anuraj GR
    First published: