കൊച്ചി: സ്വർണവിലയിൽ ഇന്ന് വൻ കുതിപ്പ്. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ പവന് 320 രൂപ വർദ്ധിച്ച് 41,600 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഗ്രാമിന് 40 രൂപ വർദ്ധിച്ച് 5200 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില പവന് 160 രൂപ വർദ്ധിച്ച് 41,280 രൂപയിൽ എത്തിയിരുന്നു. ഇന്നലെ വരെയുള്ള ഈ മാസത്തെ ഉയർന്ന നിരക്കായിരുന്നു ഇത്.
പുതവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർദ്ധിക്കുകയായിരുന്നു.
Also Read- കേരള വ്യവസായ വകുപ്പിന് ദേശീയ അംഗീകാരം; സംരംഭക വർഷം പദ്ധതി രാജ്യത്തെ ‘ബെസ്റ്റ് പ്രാക്ടീസ്’
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480 ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില) ജനുവരി 3: 40,760 ജനുവരി 4: 40,880 ജനുവരി 5: 41,040 ജനുവരി 6: 40,720 ജനുവരി 7: 41,040 ജനുവരി 8: 41,040 ജനുവരി 9: 41,280 ജനുവരി 10: 41,160 ജനുവരി 11: 41,040 ജനുവരി 12: 41,120 ജനുവരി 13: 41,280 ജനുവരി 14: 41,600 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
സ്വർണം ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എക്കാലവും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gold price, Gold price today