കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും വര്‍ധിച്ചു. രാവിലെ വ്യാപാരം തുടങ്ങിയപ്പോൾ പവന് 80 രൂപ വര്‍ധിച്ചു. നിലവിൽ ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 37,120 രൂപയാണ് വില. ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4640 രൂപയായി. ഇന്നലെയും സ്വർണവില പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയും വർദ്ധിച്ചിരുന്നു. അതിന് മുമ്പ് രണ്ടുദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസം 16ന് രാവിലെ ഒരു പവന് സ്വര്‍ണത്തിന് 37,280 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുകയും ചെയ്തു. അന്നുതന്നെ 36,960 രൂപയിലെത്തി. പിന്നീട് രണ്ട് ദിവസവും സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്):
ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 - 38400 രൂപ, 38,200 രൂപ
ജൂലൈ 3 - 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 - 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ
ജൂലൈ 14- 37,520 രൂപ
ജൂലൈ 15- 37,200 രൂപ
ജൂലൈ 16- 37,280 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 17- 36,960 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 18- 36,960 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 19- 37120 രൂപ
സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.
Also Read-
EMI | ഭവനവായ്പയുടെ ഇഎംഐ അടക്കാൻ വൈകിയാൽ എന്തു സംഭവിക്കും?
ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് സ്വർണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. ഈ മാസം പൊതുവെ സ്വർണ്ണത്തിനു വില ഉയർന്ന സാഹചര്യമാണ് കണ്ടുവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.