തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില ഉയർന്നു. ഇന്നലെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞനിരക്കിലായിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ കൂടി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 37,120 രൂപയാണ്.
ഒരു പവൻ സ്വർണത്തിന് ഇന്നലെ 320 രൂപ കുറഞ്ഞതോടെ സ്വർണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വിപണി വില 36,800 രൂപയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4,640 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 35 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,835 രൂപയാണ്.
ഈ മാസത്തെ കേരളത്തിലെ സ്വർണവില പട്ടിക (പവന്): ജൂലൈ 1- 38280 രൂപ (രാവിലെ), 38,080 രൂപ (ഉച്ചയ്ക്ക്)
ജൂലൈ 2 - 38400 രൂപ, 38,200 രൂപ
ജൂലൈ 3 - 38,200 രൂപ
ജൂലൈ 4- 38,400 രൂപ
ജൂലൈ 5 - 38, 480 രൂപ (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ജൂലൈ 6- 38, 080 രൂപ
ജൂലൈ 7- 37,480 രൂപ
ജൂലൈ 8- 37,480 രൂപ
ജൂലൈ 9- 37,560 രൂപ
ജൂലൈ 10 - 37,560 രൂപ
ജൂലൈ 11- 37,560 രൂപ
ജൂലൈ 12- 37,440 രൂപ
ജൂലൈ 13- 37,360 രൂപ
ജൂലൈ 14- 37,520 രൂപ
ജൂലൈ 15- 37,200 രൂപ
ജൂലൈ 16- 37,280 രൂപ
ജൂലൈ 17- 36,960 രൂപ
ജൂലൈ 18- 36,960 രൂപ
ജൂലൈ 19- 37120 രൂപ
ജൂലൈ 20- 37,120 രൂപ
ജൂലൈ 21- 36,800 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
ജൂലൈ 22- 37,120 രൂപ
സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.