• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| വീണ്ടും കുതിച്ചുയർന്ന് സ്വർണവില; രണ്ടുദിവസത്തിനിടെ കൂടിയത് 520 രൂപ

Gold Price Today| വീണ്ടും കുതിച്ചുയർന്ന് സ്വർണവില; രണ്ടുദിവസത്തിനിടെ കൂടിയത് 520 രൂപ

കഴിഞ്ഞ ദിവസം സ്വർണവില പവന് 400 രൂപ വർദ്ധിച്ചതോടെയാണ് 40000 രൂപ മറികടന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും വർദ്ധിച്ചു. കഴിഞ്ഞ ദിവസം പവന് നാൽപതിനായിരം രൂപ കടന്ന വിലയിൽ ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. സ്വർണവില പവന് 40200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5025 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വർണവില പവന് 400 രൂപ വർദ്ധിച്ചതോടെയാണ് 40000 രൂപ മറികടന്നത്. ഈ മാസം ഇതു രണ്ടാം തവണയാണ് സ്വർണവില നാൽപതിനായിരം കടക്കുന്നത്.

    ചൊവ്വാഴ്ച സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. തിങ്കളാഴ്ച സ്വർണവില പവന് 280 രൂപ കുറഞ്ഞ് 39,680 രൂപയിലെത്തിയിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ശനിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 25 രൂപയും ഒരു പവന് 200 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4995 രൂപയിലും ഒരു പവന്‍ 39,960 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നു.

    ഈ മാസം 14നായിരുന്നു സ്വർണവില ആദ്യം നാൽപതിനായിരം കടന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 40,240 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്. ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 39,000 രൂപയായിരുന്നു.

    ഈ മാസത്തെ സ്വർണവില പവന്

    ഡിസംബർ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ഡിസംബർ 2- 39400
    ഡിസംബർ 3- 39560
    ഡിസംബർ 4- 39560
    ഡിസംബർ 5- 39,680
    ഡിസംബർ 6- 39,440
    ഡിസംബർ 7- 39,600
    ഡിസംബർ 8- 39,600
    ഡിസംബർ 9- 39,800
    ഡിസംബർ 10- 39,920
    ഡിസംബർ 11- 39,920
    ഡിസംബർ 12- 39,840
    ഡിസംബർ 13- 39,840
    ഡിസംബർ 14- 40,240 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
    ഡിസംബർ 15- 39,920
    ഡിസംബർ 16- 39,760
    ഡിസംബർ 17- 39,960
    ഡിസംബർ 18- 39,960
    ഡിസംബർ 19- 39,680
    ഡിസംബർ 20- 39,680
    ഡിസംബർ 21- 40,080
    ഡിസംബർ 22- 40,200

    Also Read- രാജ്യത്തെ ബാങ്കുകൾക്ക് മനഃപൂർവ്വം വീഴ്ച വരുത്തുന്ന 50 പേർ നൽകാനുള്ളത് 92570 കോടി എന്ന് കണക്കുകൾ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Anuraj GR
    First published: