• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വർണവില വർദ്ധിച്ചു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് ആയിരം രൂപ

Gold Price Today | സ്വർണവില വർദ്ധിച്ചു; രണ്ടാഴ്ചയ്ക്കിടെ കൂടിയത് ആയിരം രൂപ

ജൂലൈ 21ന് പവന് 36,800 രൂപയായിരുന്ന സ്വർണവില രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടി 37800 കടക്കുകയായിരുന്നു...

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപ വർദ്ധിച്ച് 37880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4735 രൂപയായി. തുടര്‍ച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷം സ്വർണവില ഇന്നലെ നേരിയ തോതിൽ കുറഞ്ഞിരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 37,680 രൂപയായിരുന്നു. ഗ്രാമിന് 4710 രൂപയും. ജൂലൈ മാസത്തിൽ അഞ്ചാം തീയതിയായിരുന്നു ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. അന്ന് പവന് 38,480 രൂപയായിരുന്നു. ആ മാസം 21നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്, പവന് 36,800 രൂപ. എന്നാൽ അതിനുശേഷം സ്വർണവില ഉയരുന്നതാണ് കണ്ടത്. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയാണ് കൂടിയത്.

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Anuraj GR
    First published: