• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

Gold price | സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് സ്വർണവില കൂടിയും കുറഞ്ഞും തുടരുന്നതിനിടെയാണ് ഇന്ന് വൻ കുതിപ്പ് രേഖപ്പെടുത്തിയത്

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ ഒരു പവൻ സ്വർണത്തിന് 720 രൂപയാണ് വർദ്ധിച്ചത്. ഇപ്പോൾ ഒരു പവൻ സ്വർണത്തിന് 37600 രൂപയാണ് വില. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഒരു ഗ്രാം സ്വർണത്തിന് 90 രൂപ വർദ്ധിച്ച് 4700 രൂപയായി. കഴിഞ്ഞ ദിവസം സ്വർണവില പവന് 480 രൂപ കുറഞ്ഞിരുന്നു.

    സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)

    നവംബർ 1- 37,280 രൂപ
    നവംബർ 2- 37480 രൂപ
    നവംബർ 3- 37,360 രൂപ
    നവംബർ 4- 36,880 രൂപ
    നവംബർ 5- 37,600 രൂപ

    സംസ്ഥാനത്ത് ഒക്ടോബർ മാസം 15ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 36,960 രൂപയിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. ഒരു ഘട്ടത്തില്‍ 37600 രൂപ വരെ വില ഉയര്‍ന്നു. പിന്നീട് വില താഴ്ന്നാണ് വീണ്ടും 37,000ല്‍ താഴെയെത്തിയത്. ദീപാവലിക്ക് ശേഷം സ്വർണത്തിലുള്ള ആവശ്യകത കുറഞ്ഞത് വിലയിടിവിന് കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. ഒക്ടോബർ 6 മുതൽ 9 വരെയായിരുന്നു ആ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമായിരുന്നു ഈ ദിവസങ്ങളിലെ വില. ഒക്ടോബറിലെ ഏറ്റവും കുറഞ്ഞ വില ഒക്ടോബർ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.

    Also Read- Drinik Malware | രാജ്യത്തെ 18 ബാങ്കുകള്‍ക്ക് ഭീഷണിയായ മാല്‍വെയര്‍; ഉപയോക്താക്കൾ അറിയാൻ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Anuraj GR
    First published: