• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വര്‍ണവില മുകളിലേക്ക്; ഇന്നത്തെ വില അറിയാം

Gold Price Today: തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വര്‍ണവില മുകളിലേക്ക്; ഇന്നത്തെ വില അറിയാം

4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനത്തിലും സ്വർണവിലയിൽ വർദ്ധനവ്. പവന് 400 രൂപ കൂടി 37880 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ സ്വർണവില ഞായറാഴ്ചയും മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് പിന്നാലെ തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 37480 രൂപയിലെത്തിയിരുന്നു.  4735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. 37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില 36640 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പലതവണ കൂപ്പുകുത്തിയിരുന്നു.

    മുന്‍ ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

    സെപ്റ്റംബർ 24- 36,800 രൂപ
    സെപ്റ്റംബർ 25- 36,800 രൂപ
    സെപ്റ്റംബർ 26- 36,800 രൂപ
    സെപ്റ്റംബർ 27- 36,640 രൂപ
    സെപ്റ്റംബർ 28- 36,640 രൂപ
    സെപ്റ്റംബർ 29- 37,120 രൂപ
    സെപ്റ്റംബര്‍ 30- 37,320 രൂപ
    ഒക്ടോബര്‍ 01- 37,200 രൂപ
    ഒക്ടോബര്‍ 02- 37,200 രൂപ
    ഒക്ടോബര്‍ 03- 37,480 രൂപ
    ഒക്ടോബര്‍ 04- 37,880 രൂപ

    EPFO E-nomination | ഇപിഎഫ്ഒ പോർട്ടൽ വഴി ഇ-നോമിനേഷൻ സമർപ്പിക്കേണ്ടത് എങ്ങനെ? പ്രയോജനങ്ങളേവ?


    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Arun krishna
    First published: