നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today| സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഇന്നത്തെ നിരക്കുകൾ

    Gold Price Today| സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്; ഇന്നത്തെ നിരക്കുകൾ

    സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഉയർന്ന സ്വർണവില (Gold Price) ഇന്ന് പവന് 480 രൂപ കുറഞ്ഞ് ഇന്ന് 35360 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ കുറഞ്ഞ് 4420 രൂപയുമായി. സംസ്ഥാനത്ത് സ്വർണത്തിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 35840 രൂപയായിരുന്നു വില.

      ഒക്ടോബർ ഒന്നിന് ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയിലായിരുന്ന സ്വർണവില പിന്നീടുള്ള ദിവസങ്ങളിൽ കൂടിക്കൊണ്ടിരിക്കുകയായിരുന്നു. ഒക്ടോബർ ഒന്നിന് 34,720 രൂപയായിരുന്നു ഒരു പവന് വില. ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി. വ്യാഴാഴ്ച്ച ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു.

      ഈ മാസം ഇതുവരെയുള്ള സ്വർണ്ണവിലയുടെ പട്ടിക ചുവടെ:

      ഒക്ടോബർ 1: 34,720
      ഒക്ടോബർ 2: 34800
      ഒക്ടോബർ 3: 34800
      ഒക്ടോബർ 4: 34800
      ഒക്ടോബർ 5: 35000
      ഒക്ടോബർ 6: 34880
      ഒക്ടോബർ 7: 35,040
      ഒക്ടോബർ 8: 35,120
      ഒക്ടോബർ 9: 35,120
      ഒക്ടോബർ 10: 35,120
      ഒക്ടോബർ 11: 35,120
      ഒക്ടോബർ 12: 35,320
      ഒക്ടോബർ 13: 35,320
      ഒക്ടോബർ 14: 35,760
      ഒക്ടോബർ 15: 35,840
      ഒക്ടോബർ 16: 35,360

      Also Read-Sensex | സെൻസെക്സ് റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു; വിപണിക്ക് കരുത്തേകി ഇൻഫോസിസും വിപ്രോയും

      വില ഉയർന്നാലും താഴ്ന്നാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ ജനം കാണുന്നത്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്.

      എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് നാം കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9 ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.

      അതേസമയം, രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 ഉം ഡീസല്‍ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 ഉം ഡീസല്‍ വില 100.94 ഉം ആയി ഉയര്‍ന്നു.

      20 ദിവസം കൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്  .നീണ്ട ഒരാഴ്ചയ്ക്ക് ശേഷം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാജ്യത്തുടനീളം പെട്രോള്‍, ഡീസല്‍ വിലകള്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. റെക്കോര്‍ഡ് വില വര്‍ധനവാണ് ഇന്ധനത്തിന് ഉണ്ടായിരിക്കുന്നത്.
      Published by:Anuraj GR
      First published:
      )}