• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വർണവില പവന് 240 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്

Gold Price | സ്വർണവില പവന് 240 രൂപ കുറഞ്ഞു; ഇന്നത്തെ നിരക്ക്

യുക്രെയ്നിലെ റഷ്യൻ അധിനിവേശം (Russia-Ukraine War) തുടങ്ങിയതിന് പിന്നാലെ സ്വർണവില വൻതോതിതിൽ വർദ്ധിച്ചിരുന്നു. വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്.

Gold

Gold

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price) കുറഞ്ഞു. പവന് 240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 37360 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ഗ്രാം സ്വർണത്തിന് 30 രൂപയാണ് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 4670 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. യുക്രെയ്നിലെ റഷ്യൻ അധിനിവേശം (Russia-Ukraine War) തുടങ്ങിയതിന് പിന്നാലെ സ്വർണവില വൻതോതിതിൽ വർദ്ധിച്ചിരുന്നു. വ്യാഴാഴ്ച മാത്രം പവന് ആയിരം രൂപയാണ് കൂടിയത്. എന്നാൽ അതിന് ശേഷം സ്വർണവില കുറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സ്വർണവിലയിൽ വൻ വർദ്ധനവ് ഉണ്ടായി. പവന് 520 രൂപയാണ് തിങ്കളാഴ്ച കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,600 രൂപയായി. ഒരു ഗ്രാമിന് വില 65 രൂപ ഉയര്‍ന്ന് 4700ൽ എത്തിയിരുന്നു.

    റഷ്യ യുക്രെയ്‌നുമായി യുദ്ധം (Russia-Ukraine War) ആരംഭിച്ചതിന് പിന്നാലെ സ്വര്‍ണവില ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. രണ്ട് തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലായി പവന് 720 രൂപ കുറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും വർധനവുണ്ടായത്.

    റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്നില്‍ സമ്പൂര്‍ണ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവിട്ടതിന് പിന്നാലെ വ്യാഴാഴ്ച യുഎസും യുകെയും മോസ്‌കോയില്‍ പുതിയ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി. പുതിയ ഉപരോധം റഷ്യന്‍ ബാങ്കുകളെയും പുടിന്റെ ഏറ്റവും അടുത്ത വൃത്തങ്ങളിലെ അംഗങ്ങളെയും സമ്പന്നരായ റഷ്യക്കാരെയും ലക്ഷ്യമിടുന്നു.

    സ്ഥിതിഗതികള്‍ കണക്കിലെടുത്ത്, കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നത് മാറ്റിവെച്ചേക്കാം, ഇത് ലോകമെമ്പാടുമുള്ള പണപ്പെരുപ്പം പുതിയ കുതിച്ചുചാട്ടത്തിന് ഇടയാക്കും, 2022 ല്‍ സ്വര്‍ണ്ണത്തിന്റെ വില 54,000-55,000 രൂപയായും 2023-ല്‍ 60,000-62,000 രൂപയായും ഉയരുമെന്ന നിര്‍മ്മല്‍ ബാംഗിലെ കമ്മോഡിറ്റീസ് റിസര്‍ച്ച് മേധാവി കുനാല്‍ ഷാ ബിസിനസ് ടുഡേയോട് പറഞ്ഞു.

    ഫെബ്രുവരിയിൽ ഓരോ ദിവസത്തെയും സ്വര്‍ണ്ണവില വിവരം ചുവടെ:

    ഫെബ്രുവരി 1- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 2- Rs. 35,920 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)
    ഫെബ്രുവരി 3- 360804
    ഫെബ്രുവരി 4- 360805
    ഫെബ്രുവരി 5- 360806
    ഫെബ്രുവരി 6- 360807
    ഫെബ്രുവരി 7- 361608
    ഫെബ്രുവരി 8- 363209
    ഫെബ്രുവരി 9- 3644010
    ഫെബ്രുവരി 10- 3664011
    ഫെബ്രുവരി 11- 3664012
    ഫെബ്രുവരി 12- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 13- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 15- 37,440 (ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്)
    ഫെബ്രുവരി 14- 37,040
    ഫെബ്രുവരി 16- 36960, 36400
    ഫെബ്രുവരി 17- 36, 640
    ഫെബ്രുവരി 18- 37,040
    ഫെബ്രുവരി 19- 36800
    ഫെബ്രുവരി 20- 36800
    ഫെബ്രുവരി 21- 36,720
    ഫെബ്രുവരി 22- 37,000
    ഫെബ്രുവരി 23- 36,800
    ഫെബ്രുവരി 24- 37,800 (ഉച്ചയ്ക്ക് ശേഷം ഉയര്‍ന്ന വില)
    ഫെബ്രുവരി 25- 37,480
    ഫെബ്രുവരി 26- 37,080
    ഫെബ്രുവരി 27- 37,080
    ഫെബ്രുവരി 28- 37,600

    ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (AKGSMA). അസോസിയേഷന്‍ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വര്‍ണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഡോളര്‍ നിലവാരത്തില്‍ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ (LBMA)ല്‍ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് അറിയും.

    Also Read- Bank Holidays | മാര്‍ച്ചില്‍ 13 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം

    അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വര്‍ണവില പ്രധാനമായും മാറുന്നത്. അതിനാല്‍, അന്താരാഷ്ട്ര വില ഉയരുകയാണെങ്കില്‍, കേരളത്തില്‍ സ്വര്‍ണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞാല്‍ കേരളത്തിലും വില കുറയും.
    Published by:Anuraj GR
    First published: