• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today: സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today: സംസ്ഥാനത്ത് സ്വർണവില വർദ്ധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

Gold Price Today: 37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില 36640 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പലതവണ കൂപ്പുകുത്തിയിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധന. ഒരു പവൻ സ്വർണത്തിന് 280 രൂപ വർദ്ധിച്ച് 37480 രൂപയിലെത്തി. ശനിയാഴ്ച പവന് 120 രൂപ കുറഞ്ഞ സ്വർണവില കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 35 രൂപ കൂടി 4685 രൂപയിലെത്തി. 37520 എന്ന നിരക്കില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില 36640 എന്ന ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് പലതവണ കൂപ്പുകുത്തിയിരുന്നു.

പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ 

സെപ്റ്റംബർ 24- 36,800 രൂപ
സെപ്റ്റംബർ 25- 36,800 രൂപ
സെപ്റ്റംബർ 26- 36,800 രൂപ
സെപ്റ്റംബർ 27- 36,640 രൂപ
സെപ്റ്റംബർ 28- 36,640 രൂപ
സെപ്റ്റംബർ 29- 37,120 രൂപ
സെപ്റ്റംബര്‍ 30- 37,320 രൂപ
ഒക്ടോബര്‍ 01- 37,200 രൂപ
ഒക്ടോബര്‍ 02- 37,200 രൂപ
ഒക്ടോബര്‍ 03- 37,480 രൂപ

Also Read- 'ഇന്ത്യ പല സമ്പദ്‌വ്യവസ്ഥകളേക്കാളും മികച്ച നിലയിൽ'; രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ ഗവർണർ

ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Anuraj GR
First published: