കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില (Gold Price) കൂടി. ഒരു പവൻ സ്വർണത്തിന് 120 രൂപ വർദ്ധിച്ച് 36,440ൽ എത്തി. ഒരു ഗ്രാമിന് 15 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഒരു ഗ്രാം സ്വർണത്തിന് 4555 രൂപയാണ് ഇന്നത്തെ വില. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില (Gold Price in Kerala) വർദ്ധിക്കുന്നത്.
ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വർണവില. മൂന്നാം തീയതി പവന് 160 രൂപ വർദ്ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയിൽ തുടർന്ന് സ്വർണം കഴിഞ്ഞ ദിവസം വീണ്ടും വർദ്ധിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 160 രൂപയും ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും വർദ്ധിക്കുകയായിരുന്നു.
ഫെബ്രുവരി മാസത്തിലെ സംസ്ഥാനത്തെ സ്വർണവില പവന്-
ഫെബ്രുവരി 1- 35,920
ഫെബ്രുവരി 2- 35,920
ഫെബ്രുവരി 3- 36,080
ഫെബ്രുവരി 4- 36,080
ഫെബ്രുവരി 5- 36,080
ഫെബ്രുവരി 6- 36,080
ഫെബ്രുവരി 7- 36,160
ഫെബ്രുവരി 8- 36,320
ഫെബ്രുവരി 9- 36,440 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
Also read-
Fuel price | ഇന്ധനവിലയിൽ മാറ്റമില്ല; പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്കുകൾ
ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയ ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം സ്വർണത്തിന്റെ മൂല്യം വർദ്ധിച്ച് വരികയാണ്. 2007 ൽ 10,000 രൂപ പവന് വിലയുണ്ടായിന്ന സ്വർണത്തിന് ഇന്ന് 35,000ത്തിന് മുകളിലാണ് വില. സ്വർണവിലയുടെ ഈ വളർച്ച തന്നെയാണ് ഇത്തരത്തിൽ നിക്ഷേപത്തിന് പ്രിയപ്പെട്ടതാക്കുന്നത്.
അതേസമയം, വില ഇടിവ് താൽക്കാലികമാണെന്നും 2022ൽ സ്വർണവില പുതിയ ഉയരത്തിൽ എത്തുമെന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഈ വർഷം അന്താരാഷ്ട്ര തലത്തിൽ സ്വർണവില ട്രോയ് ഔൺസിന് 2,100 ഡോളർ വരെ എത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ.
Also Read-
Bank Holidays | ഫെബ്രുവരിയില്‍ 12 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം
കേരളത്തിൽ സ്വർണവിലയിലെ പ്രതിദിന ചലനത്തിന് നിരവധി കാരണങ്ങളുണ്ട്. ലോഹത്തിനുള്ള അന്താരാഷ്ട്ര ഡിമാൻഡാണ് ഇതിൽ ഏറ്റവും വലുത്. സംസ്ഥാനത്ത് സ്വർണത്തിന് ആവശ്യം കുറയുന്നത് നാം നിരന്തരം കണ്ടുവരുന്നു. ഇത് വില ഡിമാൻഡ് കുറയുന്നതിന് കാരണമായി. കേരളത്തിലെ സ്വർണ്ണ വിലയെ ബാധിക്കുന്ന മറ്റൊരു ഘടകം രൂപയുടെ മൂല്യത്തിലുള്ള വ്യത്യാസമാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുമ്പോൾ, സ്വർണ വില കുറയുന്നു.
Also read-
Amazon Salary Hike | ആമസോണിൽ ടെക്കികൾക്ക് ഈ വർഷം ഇരട്ടി ശമ്പളവർദ്ധനവ്
അന്താരാഷ്ട്ര വിപണിക്ക് അനുസൃതമായാണ് കേരളത്തിലെ സ്വർണവില പ്രധാനമായും മാറുന്നത്. അതിനാൽ, അന്താരാഷ്ട്ര വില ഉയരുകയാണെങ്കിൽ, കേരളത്തിൽ സ്വർണ വില ഉയരും, തിരിച്ചും. അതുപോലെ രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാൽ കേരളത്തിലും വില കുറയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.